KeralaLatest NewsNews

ശബരിമല കർമസമിതിയുടെ പേരിൽ തൃപ്പൂണിത്തുറയിൽ വ്യാജ പോസ്റ്റർ

കൊച്ചി : വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ തൃപ്പൂണിത്തുറയില്‍ ശബരിമല കർമസമിതിയുടെ പേരിൽ വ്യാജ പോസ്റ്റർ. ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയിപ്പിക്കരുതെന്ന് എഴുതിയ പോസ്റ്ററുകളാണ് ശബരിമല കർമ്മസമിതിയുടെ പേരിൽ മണ്ഡലത്തിൽ വ്യാപകമായി പതിച്ചിരിക്കുന്നത്.

എന്നാല്‍ തങ്ങളല്ല പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് കര്‍മസമിതി വ്യക്തമാക്കി. പോസ്റ്ററിന്റെ ഗുണഭോക്താവ് കെ.ബാബുവാണെന്നും ബാബുവിനെതിരേ പരാതി നല്‍കുമെന്നും ബിജെപി സ്ഥാനാര്‍ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു.

Read Also  :  അബ്ദുള്‍ നാസര്‍ മദനി അപകടകാരിയായ മനുഷ്യൻ; വിലയിരുത്തലുമായി സുപ്രീം കോടതി

‘പോസ്റ്ററിന്റെ ഗുണഭോക്താവ് യുഡിഎഫ് സ്ഥാനാര്‍ഥി കെ.ബാബുവാണ്. ഒന്നുകില്‍ അതിന്റെ ഉത്തരവാദിത്തം ബാബു നിഷേധിക്കണം. അല്ലെങ്കില്‍ അദ്ദേഹത്തിനെതിരേ കേസെടുക്കേണ്ടി വരും. ഈ ഒരു നിലയിലേക്ക് താഴരുത്. പരാജയഭീതി ബാബുവിനെ ഗ്രസിച്ചിരിക്കുന്നു ‘-രാധാകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button