KeralaLatest News

സ്‌കൂട്ടറും 2 ലക്ഷം രൂപയും കവര്‍ന്ന കേസ്: മൂന്നു പേര്‍ പിടിയില്‍

ഷൊര്‍ണൂര്‍: ഗ്യാസ് ഏജന്‍സി ജീവനക്കാരനെ ആക്രമിച്ച് പണവും വാഹനവും കവര്‍ന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍. പനമണ്ണ കളത്തില്‍ വീട്ടില്‍ മഹേഷ് (19), പനയൂര്‍ ചോലക്കല്‍ വീട്ടില്‍ സുബി കൃഷ്ണന്‍ (24), പനയൂര്‍ ആറമ്പാറ്റക്കളം വീട്ടില്‍ പ്രശാന്ത് (29) എന്നിവരാണ് പിടിയിലായത്.

ഷൊര്‍ണൂരില്‍ കളക്ഷന്‍ പണവുമായി പോയ ഗ്യാസ് ഏജന്‍സി ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതികളാണിവര്‍. ഇവരില്‍ നിന്ന് രണ്ട് വാളുകളും മൂന്ന് മൊബൈല്‍ ഫോണുകളും കണ്ടെടുത്തു.

ജനുവരി 12ന് രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷൊര്‍ണൂര്‍ സില്‍വര്‍ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി മാണിക്കവാസവന്‍ കളക്ഷന്‍ ണവുമായി സ്‌കൂട്ടിയില്‍ പോകുമ്പോള്‍ പ്രതികള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. മാണിക്കവാസനെ പട്ടകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഉടമയെ ഏല്‍പ്പിക്കാന്‍ കൊണ്ടുപോയ 2 ലക്ഷംരൂപയും സ്‌കൂട്ടറും തട്ടിയെടുത്ത് പ്രതികള്‍ രക്ഷപ്പെട്ടു.സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കൈക്കലാക്കിയത്.

മഹേഷിനെയും സുബി കൃഷ്ണനെയും ബുധനാഴ് വൈകുന്നേരം കുളപ്പുള്ളിയില്‍ നിന്നുമാണ് പരിടികൂടിയത്. പ്രശാന്ത് പനമണ്ണയില്‍ നിന്നും പോലീസിന്റെ വലയിലായി. അതേസമയം സംഭവത്തില്‍ കേസില്‍ ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് എസ്ഐ എം സുജിത്ത് പറഞ്ഞു. എ എസ് ഐ രാജശേഖരന്‍, വിനോദ് പി നായര്‍, സിപിഒമാരായ സജീഷ്, ഷിജി, ജയകുമാര്‍, അതുല്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button