Latest NewsIndia

റഫാല്‍: മോദിക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് കെജ്‌രിവാൾ

'സ്വതന്ത്ര' സി ബി ഐ പ്രധാനമന്ത്രിയുടെ ഓഫീസ് റെയ്ഡ് ചെയ്യണം. റഫാലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കണ്ടെടുക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു.

ഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ‘സ്വതന്ത്ര’ സി ബി ഐ പരിശോധന നടത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കെജ്രിവാള്‍ കേസ് ഫയല്‍ ചെയ്യുമെന്ന് എ എ പി രാജ്യസഭ എം പിയായ സഞ്ജയ് സിങ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസ് കരാറില്‍ നേരിട്ട് ഇടപെട്ടതിന്‍റെ രേഖകള്‍ എന്ന് പറഞ്ഞ് ഹിന്ദു ദിനപത്രം ഇന്ന് കുറച്ചു രേഖകൾ പുറത്തുവിട്ടിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ അനാവശ്യ ഇടപെടല്‍ സൂചിപ്പിച്ച്‌ അന്നത്തെ പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ എഴുതിഎന്ന് പറയുന്ന കുറിപ്പും പുറത്തുവന്നിരുന്നു. എന്നാൽ ഇതിൽ വാസ്തവമില്ലെന്ന് മോഹൻ കുമാർ തന്നെ വെളിപ്പെടുത്തിയിരുന്നു.റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടു വന്ന വെളിപ്പെടുത്തലുകളില്‍ ‘സ്വതന്ത്ര’ സി ബി ഐ പ്രധാനമന്ത്രിയുടെ ഓഫീസ് റെയ്ഡ് ചെയ്യണം. റഫാലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കണ്ടെടുക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button