Latest NewsIndia

സംവരണം വേണം; ഗുജ്ജറുകള്‍ പ്രക്ഷോഭത്തില്‍

ജയ്പൂര്‍:  സംവരണം ഉടനടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനില്‍ ഗുജ്ജാറുകള്‍ വന്‍ പ്രക്ഷോഭത്തില്‍. . സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അഞ്ച് ശതമാനം സംവരണം എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. ട്രെയിന്‍ ഗതാഗതം വരെ തടസപ്പെടുത്തിയാണ് പ്രക്ഷോഭം മുന്നോട്ട് പോകുന്നത്.

രാജസ്ഥാനിലെ മധോപൂരില്‍ നൂറുകണക്കിന് ആളുകളാണ് റെയില്‍വേ ട്രാക്കില്‍ ഇറങ്ങി പ്രതിഷേധം നടത്തിയത്. ഇതോടെ മുംബെെ-ദില്ലി ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കൂടാതെ, നിരവധി ട്രെയിനുകളുടെ സര്‍വീസ് നിര്‍ത്തിവെയ്ക്കേണ്ടിയും വന്നു. 150 കിലോമീറ്റര്‍ അകലെയുള്ള തലസ്ഥാനമായ ജയ്പൂരിലേക്ക് റെയില്‍വേ ട്രാക്കിലൂടെ മാര്‍ച്ച്‌ നടത്തുകയാണ് പ്രതിഷേധക്കാര്‍.

അഞ്ച് ശതമാനം സംവരണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ പ്രതികരിച്ചില്ല ഇതോടെയാണ് പ്രതിഷേധത്തിന് ഇറങ്ങിയതെന്ന് ഗുജ്ജര്‍ നേതാവായ കിറോറി സിംഗ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button