Latest NewsUAEGulf

ദിവസവും ഒരു ശുഭദിനം നേര്‍ന്ന് സന്തോഷിപ്പിച്ചതിന് ശുചീകരണ ജീവനക്കാരന് ഫിലിപ്പീന്‍കാരിയായ നേഴ്സ് നല്‍കുന്ന സമ്മാനമിതാണ് !

 ദുബായ്:    ദുബായ്  ഷോപ്പിങ്ങ് ഫെസ്റ്റിവലില്‍ ജാക്ക്പോട്ടില്‍ നിന്ന് ഫിലിപ്പിന്‍കാരിയായ നേഴ്സിന് 100000 ദിര്‍ഹം സമ്മാനമായി ലഭിച്ചു. തനിക്ക് ലഭിച്ച സമ്മാനതുക ഒരു കാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുമെന്നാണ് ഫിലിപ്പീന്‍ കാരിയായ ആന്‍ജേല മോര്‍ട്ടോസ് പറയുന്നത്. ആന്‍ജേല ജോലി ചെയ്യുന്ന ആശുപത്രിയിലെ തന്നെ ശുചീകരണ ജീവനക്കാരന് ഒരു തുക സമ്മാനത്തുകയില്‍ നിന്ന് കെെമാറാനിരിക്കുകയാണ്.

ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലില്‍ 2000 ദിര്‍ഹമാണ് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കുന്നതിന് ആന്‍ജലേന വിനിയോഗിച്ചിരുന്നത്. ജാക്ക് പോട്ട് അടിച്ചത് വിശ്വസിക്കാനാകുന്നില്ലെന്നും ആശുപത്രിയില്‍ രോഗികളോടൊപ്പം ചെലവഴിക്കുന്ന സമയത്താണ് സമ്മാനം ലഭിച്ചതായുളള ഫോണ്‍ കോള്‍ ലഭിച്ചതെന്നും അവര്‍ പറഞ്ഞു.

ആശുപത്രിയിലെ ശുചീകരണ ജീവനക്കാരന്‍ എന്നും തന്നെ കാണുമ്പോള്‍ ഒരു ഗുഡ്മോണിങ് പറയാറുണ്ടായിരുന്നെന്നും അത് തന്നെ വളരെയേറെ സന്തോഷിപ്പിച്ചിരുന്നെന്നുമാണ് ആന്‍ജലേന പറയുന്നത്. എന്തായാലും തനിക്ക് സന്തോഷം പകര്‍ന്ന ആളെ സഹായിക്കാനിരിക്കുകയാണ് ആന്‍ജലേന.  ഒപ്പം തന്‍റെ മാതാപിതാക്കള്‍ അന്ത്യ വിശ്രമം കൊളളുന് കല്ലറ ഈ പണം ഉപയോഗിച്ച് പുതുക്കി പണിയുമെന്നും ആന്‍ജലേന പറ‍ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button