Devotional

ഹനുമാന് പൂജ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഇഷ്ടദൈവത്തിന് പൂജ ചെയ്യുമ്പോള്‍ പൂജാവസ്തുക്കളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഹനുമാന് വെറ്റിലമാലകള്‍ ഏറെ ഇഷ്ടമാണ്. കാരണം രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനുമാനാണ്. ആ വാര്‍ത്ത കേട്ട് സന്തോഷത്തോടെ സീത അടുത്തുണ്ടായിരുന്ന വെറ്റിലകള്‍ പറിച്ച് ഹാരമാക്കി ഹനുമാനെ അണിയിച്ചുവെന്നാണ് പറയപ്പെടുന്നത്. ഹനുമാന് വെറ്റിലമാല അണിയിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദോഷകാഠിന്യം കുറഞ്ഞ് വിജയം നേടാനാവുമെന്നാണ് വിശ്വാസം.ഹനുമാനെ തൊഴുത് പ്രാര്‍ത്ഥിക്കുമ്പോള്‍ ചില ഭക്തര്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ തുളസി ഇലകള്‍ സമര്‍പ്പിക്കാറുണ്ട്.

തുളസി ലക്ഷ്മീ വാസമുളള ദൈവീകസസ്യമാണ്. ലക്ഷ്മീദേവിയെ സീതാദേവി
ക്ക് സമമായി കരുതുന്നയാളാണ് ഹനുമാന്‍. അതുകൊണ്ട് തുളസിയെ അദ്ദേഹത്തിന്റെ പാദങ്ങളില്‍ സമര്‍പ്പിക്കാതെ തുളസി മാലയാക്കി ഹനുമാന് സമര്‍പ്പിക്കുന്നതാണ് കൂടുതല്‍ നല്ലത്

Tags

Post Your Comments

Related Articles


Back to top button
Close
Close