Latest NewsIndia

മെട്രോ സ്റ്റേഷന്‍ ലിഫ്റ്റിലെ കമിതാക്കളുടെ സ്വകാര്യ നിമിഷ വീഡിയോ ചോര്‍ന്ന സംഭവം;അന്വേഷണം പ്രഖ്യാപിച്ചു

ഹെെദരാബാദ്:  ഹെെദരാബാദ് മെട്രോ സ്റ്റേഷന്‍ ലിഫ്റ്റിലെ കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. മുന്നോളം വരുന്ന വീ‍‍‍ഡിയോ ദൃശ്യങ്ങള്‍ എപ്രകാരമാണ് ചോര്‍ന്നതെന്നതിനെ പറ്റിയാണ് അന്വേഷണം നടക്കുക.

വീഡിയോകള്‍ ഹെെദരാബാദ് മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ സ്റ്റേഷനുകളിലേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ലിഫ്റ്റുകളിലെല്ലാം സിസിടിവി ക്യാമറകള്‍ സ്ഥിപിച്ചിട്ടുണ്ട്. പുറത്തായ രണ്ട് വീഡിയോകളില്‍ സിസിടിവി ഉണ്ടെന്ന് അറിയാതെയാണ് കമിതാക്കള്‍ പെരുമാറുന്നത്.

നേരത്തെയും രാജ്യത്തെ വിവിധ മെട്രോ സ്റ്റേഷനകളില്‍ കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ പുറത്തായിട്ടുണ്ട്. ദില്ലിയില്‍ മെട്രോയുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്‌എഫ് സിസിടിവി ദൃശ്യങ്ങള്‍ എത്തുന്ന കണ്‍ട്രോള്‍ റൂമില്‍ മറ്റ് ഏജന്‍സികള്‍ക്ക് പ്രവേശനം അനുവദിക്കാറില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button