KeralaLatest News

ചോദ്യം ചെയ്യാന്‍ ഭര്‍ത്താവിനെ കൊണ്ടുവിട്ടശേഷം മാത്രമാണ് ആ ഉത്തമവനിത ജനറല്‍ സെക്രട്ടറിയുടെ ചുമതയേറ്റത്; പ്രിയങ്കയെ ട്രോളി ജോയ് മാത്യു

തിരുവനന്തപുരം: അഞ്ചരമണിക്കൂര്‍ ചോദ്യം ചെയ്യാന്‍ സ്വന്തം ഭര്‍ത്താവിനെ എന്‍ഫോഴ്സ്മെന്റ് ആപ്പീസില്‍ കൊണ്ടുവിട്ടശേഷം മാത്രമാണ് ആ ഉത്തമവനിത തന്റെ പാര്‍ട്ടിയാപ്പീസില്‍ എത്തി അണികളുടെ ആവേശതിമിര്‍പ്പിന്നിടയില്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതയേറ്റതെന്ന് നടന്‍ ജോയ് മാത്യു. പ്രിയങ്കാ ഗാന്ധിയെ ട്രോളി ജോയ് മാത്യു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിപ്പിട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ രണ്ട് ദിവസമായി മണിക്കൂറുകളോളം കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്‌സ്മെന്റ് ചോദ്യം ചെയ്യുകയാണ്. ഭര്‍ത്താവിനെ ചോദ്യം ചെയ്യുന്ന സ്ഥലത്ത് കൊണ്ട് വിട്ടും, തിരികെ വിളിക്കാന്‍ കാത്ത് നിന്നും പ്രിയങ്ക ഗാന്ധിയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പാര്‍ട്ടിയില്‍ തന്റെ പുതിയ സ്ഥാനം ഏറ്റെടുക്കാന്‍ പോയത് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്‌സ്മെന്റ് ഓഫീസില്‍ ഇറക്കിവിട്ടതിന് ശേഷമായിരുന്നു. ഈ പ്രവൃത്തിയെ പരിഹസിച്ചാണ് സംവിധായകനും നടനുമായ ജോയ് മാത്യു കുറിപ്പിട്ടത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സൈക്കിളില്‍ ഡബിള്‍ അടിക്കുക, മദ്യപിച്ചു വണ്ടിയോടിക്കുക, നക്കാ- പിച്ച കൈക്കൂലിവാങ്ങുക തുടങ്ങിയ പെറ്റികേസുകളില്‍ കുടുങ്ങുന്ന ഭര്‍ത്താക്കന്മാര്‍ക്ക് പോലീസ് സ്റ്റേഷന്‍ വരെയെങ്കിലും കൂട്ടുവരാന്‍ നമ്മുടെയൊക്കെ ഭാര്യമാര്‍ മടിക്കുന്നിടത്താണ് ഒരു ഭാര്യ
നമുക്ക് മാതൃകയായി മാറിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍
അഞ്ചരമണിക്കൂര്‍ ചോദ്യം ചെയ്യാന്‍ സ്വന്തം ഭര്‍ത്താവിനെ എന്‍ഫോഴ്സ്മെന്റ് ആപ്പീസില്‍ കൊണ്ടുവിട്ടശേഷം മാത്രമാണ് ആ ഉത്തമവനിത തന്റെ പാര്‍ട്ടിയാപ്പീസില്‍ എത്തി അണികളുടെ ആവേശതിമിര്‍പ്പിന്നിടയില്‍
ജനറല്‍ സെക്രട്ടറിയുടെ ചുമതയേറ്റത്.
രാജ്യം ഭരിക്കാന്‍ ഇതില്‍പ്പരം യോഗ്യത എന്ത് വേണ്ടൂ !
ഇത് ഭാരത ഭാര്യമാര്‍ക്ക് ഒരു
മാതൃകയാവട്ടെ..

joy mathew fb post

 

shortlink

Related Articles

Post Your Comments

Related Articles


Back to top button