Latest NewsIndia

വ്യത്യസ്ത മോഷണവുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍: ചാണകം മോഷ്ടിച്ചതിന് അറസ്റ്റിലായവരുടെ കഥ ഇങ്ങനെ

ചാണകം മോഷണം പോയതിനെ കുറിച്ച് മൃഗ പരിപാലന വകുപ്പാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്

ബീറൂര്‍: ചാണകം മോഷ്ടിച്ചതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിടിയില്‍. കര്‍ണാടകയില്‍ ചിക്കമംഗ്ലൂര്‍ ജില്ലയിലെ ബിറൂര്‍ ടൗണിലാണ് മോഷണം നടന്നത്. ഒന്നേകാല്‍ ലക്ഷം രൂപയുടെ ചാണകമാണ് ഉദ്യോഗസ്ഥര്‍ മോഷ്ടിച്ചത്.

ചാണകം മോഷണം പോയതിനെ കുറിച്ച് മൃഗ പരിപാലന വകുപ്പാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. നാല്‍പ്പത്ത് ട്രാക്ടര്‍ ഫുള്‍ലോഡ് വരുന്ന ചാണകമാണ് മോഷണം പോയത്. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. ് ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

കൃഷിമേഖലയില്‍ വളമായി ഉപയോഗിക്കുന്നതിനാല്‍, ചാണകത്തിന് ആവശ്യക്കാര്‍ ഏറെയാണ്. മോഷണം പോയ ചാണക ലോഡ് ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പോലീസ് കണ്ടെത്തി. കേസില്‍ മൃഗപരിപാലന വകുപ്പ് ഉദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം സംശയത്തിന്റെ പേരിലാണ് ഇയാളുടെ അറസ്റ്റ്. മോഷ്ടിച്ച ചാണകം കണ്ടെത്തിയ സ്വകാര്യ ഭൂമി ഉടയ്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

അതേസമയം വ്യത്യ്‌സ്തമായ മോഷണക്കേസ് ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button