Latest NewsIndia

റാഫേലില്‍ മോദിയെ കുരുക്കാന്‍ കൃത്രിമ രേഖയുണ്ടാക്കി: മുന്‍ പ്രതിരോധ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍

ഇക്കാര്യത്തില്‍ പ്രതിരോധ മന്ത്രാലയം വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെന്ന തരത്തില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണ്.

ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാര്‍ സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്ന റിപ്പോര്‍ട്ട് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് മുന്‍ പ്രതിരോധ സെക്രട്ടറി മോഹന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. നേരത്തെ മോഹന്‍കുമാറിന്റെ പേരില്‍ പുറത്ത് വന്ന വിയോജനക്കുറിപ്പ് ചൂണ്ടിക്കാട്ടി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രതിരോധ മന്ത്രാലയം വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെന്ന തരത്തില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണ്.

കരാറില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടില്ല, എല്ലാം സുതാര്യമായിരുന്നു. റിപ്പോര്‍ട്ടില്‍ എഴുതിയ സാഹചര്യം വേറെയാണ്. കരാറില്‍ അംബാനിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.റാഫേല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് ഒഴിവാക്കണമെന്ന് കാട്ടി അന്നത്തെ പ്രതിരോധ സെക്രട്ടറിയായിരുന്ന ജി.മോഹന്‍കുമാര്‍ എഴുതിയതെന്ന പേരില്‍ ഒരു പ്രമുഖ ദേശീയ മാദ്ധ്യമമാണ് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഫ്രഞ്ച് സര്‍ക്കാരുമായി പി.എം.ഒ സമാന്തര ചര്‍ച്ച നടത്തിയെന്നും ഇതിനെ മോഹന്‍ കുമാര്‍ എതിര്‍ത്തിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്.

അതേസമയം, മോഹന്‍കുമാറിന്റെ വിയോജനക്കുറിപ്പ് നിഷേധിക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ കത്ത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തെ പ്രതിരോധിച്ചത്. . മന്ത്രാലയത്തിന്റെ ആശങ്ക അസ്ഥാനത്താണെന്നും ഇക്കാര്യത്തില്‍ പരിഭ്രമിക്കാന്‍ ഒന്നുമില്ലെന്നുമാണ് പരീക്കര്‍ മറുപടി നല്‍കിയതെന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടാതെ വാര്‍ത്ത നല്‍കിയ ദേശീയ മാദ്ധ്യമത്തിന് അജന്‍ഡകള്‍ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അവർ പറഞ്ഞു. .

shortlink

Related Articles

Post Your Comments

Related Articles


Back to top button