Latest NewsKeralaEducationCareer

ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് ക്ലാസ് സംഘടിപ്പിക്കുന്നു

ഒന്നും രണ്ടും വർഷ ഹയർസെക്കണ്ടറി പരീക്ഷകൾക്കു മുന്നോടിയായി സ്‌കോൾ-കേരള വിദ്യാർത്ഥികൾക്കു കൗൺസലിംഗ്/മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു. പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും മാനസിക സംഘർഷം ലഘൂകരിക്കുകയാണ് ലക്ഷ്യം. കേരള സർവ്വകലാശാല തുടർ വിദ്യാഭ്യാസവ്യാപന കേന്ദ്രത്തിന്റെ അക്കാദമിക സഹകരണത്തോടെയാണ് കൗൺസലിംഗ് പരിപാടി സംഘടിപ്പിക്കുന്നത്. ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത കേന്ദ്രത്തിൽ ഫെബ്രുവരി 9, 10 തീയതികളിൽ പ്രഗൽഭരായ ഫാക്കൽറ്റി അംഗം കൗൺസലിംഗ് ക്ലാസ് കൈകാര്യം ചെയ്യും. ഫെബ്രുവരി 26 മുതൽ പരീക്ഷ അവസാനിക്കുന്ന മാർച്ച് 26 വരെ വിവിധ വിഷയങ്ങളിലെ വിദഗ്ധരുമായി വൈകുന്നേരം 6 മണി മുതൽ 9 മണിവരെ ടെലിഫോണിൽ സംശയ നിവാരണത്തിനും സൗകര്യമുണ്ട്.

തിരുവനന്തപുരം-ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസ്.എസ്, തൈക്കാട്, കൊല്ലം-ഗവ. എച്ച്.എസ്.എസ്. കരുനാഗപ്പള്ളി, ആലപ്പുഴ-കെ.കെ.കുഞ്ചുപിള്ള മെമ്മോറിയൽ എച്ച്.എസ്.എസ്, അമ്പലപ്പുഴ കോട്ടയം-സെന്റ് ജോസഫ് ഗേൾസ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി, ഇടുക്കി-ജി.ജി.എച്ച്.എസ്.എസ്. തൊടുപുഴ, എറണാകുളം-ഗവ. ഗേൾസ് എച്ച്.എസ്.എസ്. സൗത്ത്, എറണാകുളം, തൃശൂർ-ഗവ.മോഡൽ വി.എച്ച്.എസ്.എസ്. തൃശൂർ, കോഴിക്കോട്-ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസ്. മാനാഞ്ചിറ, മലപ്പുറം-ഗവ. ഗേൾസ് എച്ച്.എസ്.എസ്. വേങ്ങര, വയനാട്-ജി.എച്ച്.എസ്.എസ് മീനങ്ങാടി, കണ്ണൂർ- ജി.എച്ച്.എസ്.എസ് പള്ളിക്കുന്ന്, കാസർഗോഡ്-ജി.എച്ച്.എസ്.എസ്. കുമ്പള എന്നീ കേന്ദ്രങ്ങളിൽ ഫെബ്രുവരി 9 നും പത്തനംതിട്ട-എം.ജി.എം.എച്ച്.എസ്.എസ് തിരുവല്ല, പാലക്കാട്-ഗവ. മോയൻസ് എച്ച്.എസ്.എസ്. പാലക്കാട് എന്നീ കേന്ദ്രങ്ങളിൽ ഫെബ്രുവരി 10 നുമാണ് കൗൺസിലിംഗ് ക്ലാസ് നടക്കുക. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സ്‌കോൾ-കേരള ജില്ലാ ഓഫീസുകളിലും www.scolekerala.org യിലും ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button