Latest NewsUAE

മിഡില്‍ ഇസ്​റ്റ്​ ആന്‍റ്​ ആ​ഫ്രിക്ക ഫിന്‍ടെക്ക്​ ​ഫോറത്തില്‍ സംബന്ധിക്കാൻ സോഫിയ റോബോട്ട് ബഹ്റൈനിലേക്ക്

ബഹ്‌റൈൻ: മൂന്നാമത്​ മിഡില്‍ ഇസ്​റ്റ്​ ആന്‍റ്​ ആ​ഫ്രിക്ക ഫിന്‍ടെക്ക്​ ​ഫോറത്തില്‍ സംബന്ധിക്കാൻ സോഫിയ റോബോട്ട്​ ബഹ്​റൈനില്‍ എത്തുന്നു. കൃത്രിമബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിര്‍മിച്ച യന്ത്രമനുഷ്യനായ സോഫിയ ഫോറത്തില്‍ സദസുമായി സംവദിക്കുകയും ചെയ്യും. 015 ഏപ്രില്‍ 15 നാണ് സോഫിയ പ്രവര്‍ത്തനക്ഷമമായത്. പ്രശസ്​ത നടി ഓഡ്രി ഹെപ്ബേണിനെ മാതൃകയാക്കിയാണ് സോഫിയയെ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. 2017 ഒക്ടോബര്‍ 25 ല്‍ സൗദിയില്‍ നടന്ന ഭാവിനിക്ഷേപസംരംഭ സമ്മേളനത്തില്‍ സൗദി സര്‍ക്കാര്‍ സോഫിയക്ക് പൗരത്വം നല്‍കിയിരുന്നു.

shortlink

Post Your Comments


Back to top button