Latest NewsIndia

രണ്ട് ട്രെയിന്‍ സമരാനുകൂലികളുമായി ആന്ധ്ര സര്‍ക്കാര്‍ ഡല്‍ഹിയിലേയ്ക്ക്

സംസ്ഥാന മുഖ്യമന്ത്രി. ചന്ദ്ര ബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 11-നാണ് സമരം നടക്കുന്നത്

അമരാവതി: കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള സമരത്തില്‍ പങ്കെടുക്കാന്‍ രണ്ടു ട്രെയിനുകള്‍ വാടകക്കെടുത്ത് ആന്ധ്ര സര്‍ക്കാര്‍. 20 കമ്പാര്‍ട്ട്മെന്റുകള്‍ വീതമുള്ള രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകളാണ് സമരാനുകൂലികള്‍ക്ക് യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തിരിക്കുന്നത്. 20 കമ്പാര്‍ട്ട്മെന്റുകള്‍ വീതമുള്ള രണ്ട് ട്രെയിനുകള്‍ വാടകയ്ക്കെടുക്കുന്നതിനായി ചിലവാകുന്ന 1.12 കോടി രൂപ ആന്ധ്ര സര്‍ക്കാരാണ് വഹിക്കുക.  ഇതിനുള്ള തുക  പൊതുഭരണ വകുപ്പ് അനുവദിക്കുകയും ചെയ്തു.

സംസ്ഥാന മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 11-നാണ് സമരം നടക്കുന്നത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുക. ആന്ധ്ര വിഭജനത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വാഗ്ദ്ധാനങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

അതേസമയം ബിജെപിയിതര പാര്‍ട്ടികളെല്ലാം നായിഡുവിന്റെ സമരത്തില്‍ പങ്കെടുക്കാന്‍ നായിഡു ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും
ഭരണകക്ഷിയായ ടിഡിപിയെ ഒഴിവാക്കി.

TRAIN Bആന്ധ്രയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്‍ജിഒ സംഘടനകള്‍ എന്നിവര്‍ക്കായി അനന്തപുര്‍, ശ്രീകാകുളം എന്നിവടങ്ങളില്‍ നിന്നാണ് ട്രെയിനുകള്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് ടരെയിനുകള്‍ ഡല്‍ഹിയില്‍ എത്തുന്നത്. അതേസമയം സമരത്തിന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നതിനെതിരെ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ വൈ.എസ്.ആര്‍.കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button