Latest NewsIndia

ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ മാവോവാദി ഭീകരന് രക്തദാനം ചെയ്ത് ജീവന്‍ രക്ഷിച്ചത് സൈനികൻ

രാജ്കമല്‍ രക്തദാനം ചെയ്യുന്നതിന്റെ ചിത്രം സിആര്‍പിഎഫ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുമുണ്ട്.

ഝാര്‍ഖണ്ഡ്: ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ മാവോവാദി ഭീകരന് രക്തദാനം ചെയ്ത് ജവാന്‍ ജീവന്‍ രക്ഷിച്ചു. സിആര്‍പിഎഫ് 133ാം ബറ്റാലിയന്‍ അംഗമായ രാജ്കമല്‍ എന്ന ജവാനാണ് ഷോമു പൂര്‍ത്തിയെന്ന ഭീകരന് വേണ്ടി രക്തം ദാനം ചെയ്തത്. രാജ്കമല്‍ രക്തദാനം ചെയ്യുന്നതിന്റെ ചിത്രം സിആര്‍പിഎഫ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുമുണ്ട്. ഝാര്‍ഖണ്ഡ് ഖുണ്ടി ജില്ലയിലെ മുര്‍ഹുവില്‍ ജനുവരി 29നാണ് സംഭവം നടന്നത്.

നിരോധിത സംഘടനയുമായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനാണ് ഷോമു. 209 കോബ്ര ടീം അംഗങ്ങളും ഷോമു ഉള്‍പ്പെടുന്ന നക്സലുകളുമായി ഏറ്റുമുട്ടല്‍ നടന്നിരുന്നു. അന്നത്തെ ഏറ്റുമുട്ടലില്‍ നാല് നക്സലുകള്‍ കൊല്ലപ്പെടുകയും ഷോമുവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.തുടര്‍ന്ന് ഷോമുവിനെ ചികിത്സയ്ക്കായി റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലെത്തിച്ചു.

ഷോമുവിന് രക്തം ആവശ്യമുണ്ടെന്ന് ആശുപത്രി അധികൃതര്‍ സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ സഞ്ജയ് ആനന്ദ് ലത്കറിനെ അറിയിച്ചു. അദ്ദേഹം ഇക്കാര്യം തന്റെ ടീം അംഗങ്ങളെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് രാജ്കമല്‍ രക്തദാനത്തിന് തയ്യാറാവുകയായിരുന്നു. ആവശ്യമുള്ള സമയത്ത് മറ്റൊരു ഇന്ത്യക്കാരനെ സഹായിക്കുക എന്നത് തന്റെ കര്‍ത്തവ്യമാണെന്നായിരുന്നു രാജ്കമല്‍ പ്രതികരിച്ചത്.

എന്നാല്‍ ഇതിനോടകം തന്നെ സംഭവം ചര്‍ച്ചയാവുകയും, ഭികരന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി രക്തം ദാനം ചെയ്ത സിആര്‍പിഎഫ് ജവാന് സമൂഹമാധ്യമങ്ങളിലും മറ്റും അഭിനന്ദന പ്രവാഹമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button