CinemaMollywoodLatest NewsEntertainment

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചു; മലര്‍വാടികൂട്ടത്തിന്റെ പുതിയ വിശേഷങ്ങള്‍

രൂപത്തിലും ഭാവത്തിലുമെല്ലാം ഒരുപാടു മാറ്റം വന്നെങ്കിലും ആ പഴയ ടീം ഒന്നിച്ചപ്പോഴുള്ള ചുറുചുറുക്കിന് ഒരു കുറവും ഉണ്ടായിരുന്നില്ല. വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബിലെ താരങ്ങള്‍ നീണ്ട ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും കണ്ടു മുട്ടി. വിനീതിന്റെ അനിയന്‍ ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമയുടെ സെറ്റില്‍ വെച്ചാണ് വീണ്ടും കണ്ടു മുട്ടിയത്.ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയില്‍ ഇവര്‍ വീണ്ടും ഒന്നിക്കുന്നുണ്ട്.

നയന്‍താരയാണ് ചിത്രത്തില്‍ നായിക. റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിരിക്കും ലവ് ആക്ഷന്‍ ഡ്രാമ. ഉര്‍വശി, ധന്യ ബാലകൃഷ്ണന്‍, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരും സിനിമയിലുണ്ട്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം.നിവിന്‍ പോളി ഉള്‍പ്പടെ മലയാള സിനിമക്ക് മികച്ച നടന്‍മാരെ സമ്മാനിച്ച സിനിമയാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്. ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയവര്‍ ഇന്ന് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടുകൊണ്ട് മുന്നേറുകയാണ്. പുതിയ ലുക്കില്‍ മലര്‍വാടി ടീമിനെ കണ്ട ത്രില്ലിലാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button