Latest News

പണം നേടാൻ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് പദ്ധതികൾ

കുറഞ്ഞ നിക്ഷേപത്തിലൂടെ മികച്ച റിട്ടേണ്‍ നേടാന്‍ കഴിയുന്ന ഒന്നാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് പദ്ധതികള്‍. ഇവയെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്നതാണ് പ്രശ്‌നം. ഇപ്പോഴിതാ സേവിംഗ്‌സ് പദ്ധതിയിലൂടെ ഇരട്ടിപ്പണം പണം നേടാൻ ചില വഴികൾ പോസ്റ്റ് ഓഫീസ് രൂപീകരിച്ചു.

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്

20 രൂപ നിക്ഷേപിച്ച് ആരംഭിക്കാന്‍ കഴിയുന്ന അക്കൗണ്ടാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്. 50 രൂപയാണ് മിനിമം ബാലന്‍സ്. നോമിനേഷന്‍ സൗകര്യമുളള ഈ അക്കൗണ്ട് ഒരു പോസ്റ്റ് ഓഫീസില്‍ നിന്ന് മറ്റൊന്നിലേക്ക് അക്കൗണ്ട് മാറ്റാനും കഴിയും.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്

100 രൂപയാണ് കുറഞ്ഞ നിക്ഷേപ തുക. ഒരു സാമ്പത്തിക വര്‍ഷം കുറഞ്ഞത് 500 രൂപയും പരമാവധി 1,50,000 രൂപയും നിക്ഷേപിക്കാം. സംയുക്ത അക്കൗണ്ട് തുറക്കാന്‍ കഴിയില്ല. 15 വര്‍ഷമാണ് കാലാവധി. എട്ട് ശതമാനമാണ് പലിശ നിരക്ക്.

സുകന്യ സമൃദ്ധി അക്കൗണ്ട്

പെണ്‍മക്കളുളള മാതാപിതാക്കള്‍ക്കാണ് ഈ അക്കൗണ്ട് തുറക്കാനാവുക. സാമ്പത്തിക വര്‍ഷം കുറഞ്ഞത് 250 രൂപയാണ് നിക്ഷേപിക്കേണ്ടത്. 8 .5 ശതമാനമാണ് പലിശ നിരക്ക്.

പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ്

1500 രൂപയാണ് അക്കൗണ്ട് തുറക്കാന്‍ ആവശ്യമായ കുറഞ്ഞ തുക. 4.5 ലക്ഷം രൂപയാണ് അക്കൗണ്ടിലെ പരമാവധി നിക്ഷേപ തുക. സംയുക്ത അക്കൌണ്ടില്‍ 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.3 ശതമാനമാണ് പലിശ നിരക്ക്.

പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട്

200 രൂപയാണ് അക്കൗണ്ട് തുറക്കാന്‍ ആവശ്യമായ തുക. പരമാവധി തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. ഏഴ് ശതമാനമാണ് പലിശ നിരക്ക്. പ്രായപൂര്‍ത്തിയാകാത്തവരുടെ പേരിലും അക്കൗണ്ട് തുറക്കാം.

സീനിയര്‍ സിറ്റിസന്‍ സേവിംഗ്‌സ് സ്‌കീം

60 വയസ് അല്ലെങ്കില്‍ അതിലധികമോ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഈ അക്കൗണ്ട് തുറക്കാന്‍ കഴിയുക. ഒരു ലക്ഷം രൂപയില്‍ താഴെയുള്ള തുകയ്ക്ക് ഈ അക്കൗണ്ട് തുറക്കാം. 15 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപ തുക. അഞ്ച് വര്‍ഷമാണ് മെച്യൂരിറ്റി കാലാവധി. 8.7 ശതമാനമാണ് പലിശ നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button