Latest NewsIndia

ക്യാന്‍വാസില്‍ സുന്ദരിയാവാന്‍ ഇനി ബൂണ്ടി 

രാജസ്ഥാനിലെ ബൂണ്ടി പൈതൃക സംരക്ഷണ  കേന്ദ്രം കലാകാരന്മാരുടെ മേച്ചില്‍പുറമായി മാറിയിരിക്കുന്നു. ആര്‍ട്‌സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സപ്തദിന ക്യാമ്പാണ് പൈതൃക ഭൂമിയുടെ പഴമയെ വര്‍ണങ്ങളുടെ മികവോടെ പേപ്പറിലേക്കു പകര്‍ത്തുന്നത് .

അവഗണിക്കപ്പെട്ടു കിടക്കുന്ന ചരിത്ര പ്രദേശങ്ങളെ തങ്ങളുടെ ചിത്രങ്ങളിലൂടെ പരിചയപെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്.മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാര്‍ ഈ പെയിന്റിങ്ങുകള്‍ മുംബൈയില്‍ വില്പനക്ക് വയ്ക്കും .കോട്ടകളും, സ്മാരകങ്ങളും കല്പടവുകളും തുടങ്ങി നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബൂന്ദിയുടെ ചരിത്രത്തെ സംരക്ഷിക്കാന്‍ ഈ കാല്‍വെപ്പു സഹായകമാകും .

നഗരത്തിന്റെ തനിമ  ചോരാതെ പകര്‍ത്തിയെടുക്കുക എന്നതാണ് ഇവര്‍ ചിത്രങ്ങളിലൂടെ ലക്ഷ്യമിടുന്നത് . കുപ്പയിലെ മാണിക്യം എന്നാണ് ആര്‍ട്‌സ് സൊസൈറ്റി സെക്രട്ടറി വിക്രം ഷിന്‌ടോലെ നഗരത്തെ വിശേഷിപ്പിച്ചത്. തികച്ചും ഭാരതീയ നിര്മാണരീതിയില്‍ ഊന്നി തയാറാക്കിയ സ്മാരകങ്ങള്‍ രാജസ്ഥാന്റെ പ്രൗഢ പ്രതീകങ്ങളാണ്. പ്രാദേശിക അധികാരികള്‍ക്ക് ഈ പാര്യമ്പര്യത്തോടുള്ള അവജ്ഞ  കലാകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു.

ജൈസാള്‍മീര്‍ , ജോധ്പുര്‍ ,ചിറ്റോര്‍ ,ദോണ്ടെപുര്‍,ഹംപി എന്നീ നഗരങ്ങളുടെ പിന്നാലെയാണ് കലാകാരന്‍മാര്‍ ബൂന്ദിയിലേക്കു ശ്രദ്ധ കേന്ദ്രികരിച്ചതു. വാക്കുകളേക്കാള്‍ ചിത്രങ്ങളിലൂടെ നഗരത്തിന്റെ സൗന്ദര്യത്തെ കുറിച്ച് വാചാലരാവുകയാണ് ഈ പ്രതിഭകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button