KeralaLatest News

കോപ്പിയടി പിടിച്ച അധ്യാപകന്റെ കൈ വിദ്യാർത്ഥി തല്ലിയൊടിച്ചു

കാസർകോട് : പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ച അധ്യാപകന്റെ കൈ വിദ്യാർത്ഥി തല്ലിയൊടിച്ചു. സാരമായ പരുക്കേറ്റ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി ഫിസിക്സ് അധ്യാപകൻ ചെറുവത്തൂർ തിമിരിയിലെ ഡോ.വി.ബോബി ജോസിനെ (43) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥിയെ വധശ്രമത്തിനു കേസെടുത്ത് ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിൽ പരാതി നൽകുന്നതിനെതിരെ അധ്യാപകനെ ഭീഷണിപ്പെടുത്തിയതിനു വിദ്യാർഥിയുടെ പിതാവ് കസ്റ്റഡിയിലാണ്.

ഇന്നലെ നാലോടെയാണ് സംഭവം. ഹയർ സെക്കണ്ടറി ഹ്യൂമാനിറ്റീസ് പരീക്ഷയ്ക്കിടെ കോപ്പിയടി ചോദ്യം ചെയ്തതിനെ തുടർന്നു വിദ്യാർത്ഥി ഹാളിൽ വച്ച് മുഖത്തടിക്കുകയും നിലത്ത് വീണപ്പോൾ ദേഹത്ത് ചവിട്ടുകയും അടിക്കുകയുമായിരുന്നുവെന്ന് അധ്യാപകൻ പറയുന്നു. മുമ്പും വിദ്യാർത്ഥി അക്രമ സംഭവങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button