Latest NewsIndia

ഏറ്റുമുട്ടൽ : ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ : ഏറ്റുമുട്ടലിൽ ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ കുല്‍ഗാമില്‍ ഞായറാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. വന്‍ ആയുധശേഖരം സ്ഥലത്തു നിന്നു പിടിച്ചെടുത്തു. രക്ഷപ്പെട്ട ഭീകരര്‍ക്കായുള്ള തിരച്ചിൽ  ശക്തമാക്കി. കൊലപ്പെട്ട ഭീകരർ ഏതു ഗ്രൂപ്പിനന്റേതാണെന്ന കാര്യം സൈന്യം വെളിപ്പെടുത്തിയിട്ടില്ല. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന കുല്‍ഗാമിലെത്തിയത്.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തിനു സമീപം നാട്ടുകാരും സുരക്ഷാസേനയുമായി സംഘര്‍ഷമുണ്ടായതായും റിപ്പോർട്ട്. നാട്ടുകാരുടെ വ്യാപകമായ കല്ലേറില്‍ നാല് സിആര്‍പിഎഫ് ജവാന്മാര്‍ക്കും എട്ട് നാട്ടുകാര്‍ക്കും പരുക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button