KeralaLatest News

താന്‍ ക്യാന്‍സര്‍ ബാധിതയെന്നറിയിച്ച് ബിഗ് ബിയിലെ മേരി ടീച്ചര്‍

ബിഗ് ബിയിലെ മികവുറ്റ കഥാപാത്രമായ മേരി ടീച്ചറെ അറിയില്ലേ.. അമല്‍ നീരദ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ ബിഗ് ബിയിലെ മേരി ടീച്ചറെ അത്ര പെട്ടന്നാരും മറക്കാനിടയില്ല. രാഷ്ട്രീയത്തിലും സിനിമയിലും കായികത്തിലും മികവ് തെളിയിച്ച പ്രതിഭ നഫീസ അലി ക്യാന്‍സറിന്റെ പിടിയിലാണെന്ന വിവരം ഇപ്പോള്‍ ആരാധകരെ തളര്‍ത്തിയിരിക്കുകയാണ്. നഫീസ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. രോഗവിവരമറിഞ്ഞതോടെ ഒട്ടനവധി ആളുകളാണ് നഫീസയ്ക്ക് പ്രാര്‍ത്ഥനയുമായി എത്തിയത്.

സിനിമാതാരം, രാഷ്ട്രീയനേതാവ് എന്നിവയ്ക്കു പുറമേ ദേശീയ നീന്തല്‍ താരം, 1976 ലെ ഫെമിന മിസ് ഇന്ത്യ, മിസ് ഇന്റര്‍നാഷനല്‍ സെക്കന്‍ഡ് റണ്ണറപ്പ് തുടങ്ങിയ നിലകളിലും പ്രശസ്തയാണ് നഫീസ. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണവര്‍. പെരിറ്റോണിയല്‍ കാന്‍സറുമായുള്ള തന്റെ പോരാട്ടത്തിന്റെ കഥകള്‍ നഫീസ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഫെബ്രുവരി എട്ടിനായിരുന്നു ശസ്ത്രക്രിയ. ആശുപത്രിയില്‍ നിന്നുള്ള ചില ചിത്രങ്ങളും അവര്‍ പങ്കുവെച്ചിട്ടുണ്ട്. രോഗം തളര്‍ത്തിയെങ്കിലും പ്രസന്നമായ മുഖത്തോടെയാണ് നഫീസ തന്റെ ചിത്രം പങ്കുവയ്ക്കുന്നത്.

താന്‍ കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി കാന്‍സര്‍ ബാധിതയാണെന്ന് നഫീസ പറയുന്നു.വയറ്റിലെ പാളികളിലെ കാന്‍സറാണ് പെരിറ്റോണിയല്‍. അര്‍ബുദബാധയുണ്ടാകുന്ന കോശങ്ങള്‍ അണ്ഡാശയത്തിലും കണ്ടുവരുന്നതിനാല്‍ ചിലസമയങ്ങളില്‍ അര്‍ബുദബാധ അവിടേക്കും വ്യാപിക്കാറുണ്ട്. പെരിറ്റോണിയല്‍ കാന്‍സര്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കൂടുതലാണ്. ഗര്‍ഭാശയ അര്‍ബുദത്തിന് സാധ്യതയുള്ള സ്ത്രീകള്‍ക്ക് പെരിറ്റോണിയല്‍ കാന്‍സറിനുള്ള സാധ്യതയും കൂടുതലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button