KeralaLatest News

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് ആരെന്നതിനെ കുറിച്ച് തുഷാര്‍ വെള്ളാപ്പള്ളി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് ആരെന്നതിനെ കുറിച്ച് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് അഞ്ചോ ആറോ സീറ്റുകളില്‍ മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന സൂചനയും തുഷാര്‍ വെള്ളാപ്പള്ളി നല്‍കി.

എന്‍ഡിഎയില്‍ ബിഡിജെഎസിന് കിട്ടിയ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്ന് തീരുമാനിക്കുന്നത് ബിജെപി അല്ല. സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി തീരുമാനിക്കുമെന്നും അഞ്ചോ ആറോ സീറ്റുകകളില്‍ ബിഡിജെഎസ് ഇത്തവണ മത്സരിക്കുമെന്നും ശിവഗിരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ തുഷാര്‍ വ്യക്തമാക്കി.

തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ഉണ്ട്. പക്ഷെ നേതാക്കള്‍ മത്സര രംഗത്തിറങ്ങാത്തതാണ് പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് വിജയത്തിന് നല്ലതെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button