Specials

ഫെബ്രുവരി 14 പ്രണയദിനം മാത്രമല്ല, മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള ദിനം കൂടി

രാജസ്ഥാന്‍: കമിതാക്കള്‍ക്ക് ആഘോഷിക്കാനുള്ള ദിനമായിട്ടാണ് ഇതുവരെ ഫെബ്രുവരി 14നെ കണ്ടിട്ടുള്ളത്. എന്നാല്‍ ഫെബ്രുവരി 14 രാജസ്ഥാന്‍ സ്‌കൂള്‍ കലണ്ടറില്‍ പ്രണയദിനം മാത്രമല്ല, മാതാപിതാക്കളെ ആദരിക്കാനുള്ള ദിനം കൂടിയാണ്. ഫെബ്രുവരി 14 മുതിര്‍ന്നവരെ ബഹുമാനിക്കുന്ന ദിവസമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട ആദ്യ സര്‍ക്കാരല്ല രാജസ്ഥാന്‍. ഇന്ത്യന്‍ സംസ്‌കാരം ശക്തപ്പെടുത്താന്‍ എന്ന് ആവശ്യം ഉന്നയിച്ച് ഛത്തീസ്ഗഡ് സ്‌കൂളുകളും സമാന അഭിപ്രായമുയര്‍ത്തിയിരുന്നു.

ഫെബ്രുവരി 14ന് മാതൃ പിതൃ പൂജന്‍ സമ്മന്‍ സംഘടിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി ആവശ്യപ്പെട്ടിരുന്നു. ‘മറ്റുള്ളവരെ സ്‌നേഹിക്കുന്നതിനു മുമ്പ് കുട്ടികള്‍ ആദ്യം തങ്ങളുടെ മാതാപിതാക്കളെ സ്‌നേഹിക്കണം, കുട്ടികള്‍ക്ക് മാതാപിതാക്കളോടുള്ള സ്‌നേഹം വളര്‍ത്തുകയെന്ന ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്നും മന്ത്രി വെളിപ്പെടുത്തിയിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close