Latest NewsInternational

ഹി​റ്റ്‌​ലറിന്റെ ചിത്രങ്ങൾ വിറ്റുപോയില്ല

ബെ​ര്‍​ലി​ന്‍: നാ​സി ഏ​കാ​ധി​പ​തി അ​ഡോ​ള്‍​ഫ് ഹി​റ്റ്‌​ല​റു​ടെ ലേലത്തിൽ വെച്ച വസ്തുക്കൾ വിറ്റുപോയില്ല. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​നു ശേ​ഷം നാ​സി​ക​ളെ വി​ചാ​ര​ണ ചെ​യ്ത ന്യൂ​റം​ബ​ര്‍​ഗി​ലാ​യി​രു​ന്നു ലേ​ലം. ഹിറ്റ്ലറുടെ പെയിന്റിങ്ങുകൾ അടക്കമുള്ള വസ്തുക്കളാണ് ഭീമമായ തുകയ്ക്ക് വിൽക്കാൻ വെച്ചത്.

അ​ഞ്ചു പെ​യി​ന്‍റിം​ഗു​ക​ളും സ്വ​സ്തി​ക ചി​ഹ്ന​മു​ള്ള ചാ​രു​ക​സേ​ര​യും അ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ളാ​ണ് ദ ​വെ​യ്ഡ്‌​ല​ര്‍ ക​മ്പ​നി ലേ​ല​ത്തി​നു വ​ച്ച​ത്. 630 യൂ​റോ​യ്ക്ക് ഒ​രു മേ​ശ​വി​രി​യും 5500 യൂ​റോ​യ്ക്ക് ഒ​രു പൂ​പ്പാ​ത്ര​വും ആ​ളു​ക​ള്‍ വാ​ങ്ങി​ക്കൊ​ണ്ടു​പോ​യി. എ​ന്നാ​ല്‍ സ്വ​സ്തി​ക ചി​ഹ്ന​മു​ള്ള ചൂ​ര​ല്‍​ക്ക​സേ​ര അ​ട​ക്ക​മു​ള്ള​വ വി​റ്റു​പോ​യി​ല്ല.

ഹി​റ്റ്‌​ല​റു​ടെ ഒ​പ്പോ​ടു​കൂ​ടി​യ പ്ര​കൃ​തി​ദൃ​ശ്യ വാ​ട്ട​ര്‍​ക​ള​റി​ന് 51,000 ഡോ​ള​റാ​ണ് വി​ല പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.’ഹി​റ്റ്ല​ര്‍’ എ​ന്നു ക​യ്യൊ​പ്പി​ട്ടി​ട്ടു​ള്ള ചി​ത്ര​ങ്ങ​ള്‍ വ്യാ​ജ​മാ​യി​രി​ക്കാ​മെ​ന്ന അ​ഭ്യൂ​ഹ​വും പ്ര​ച​രി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button