
ലാ ലേട്ടനൊപ്പം സെല്‍ഫിയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ താരാമായി മാറിയിരിക്കുകയാണ് ഒരു കുഞ്ഞാരാധാകന്. കായംകുളം കൊച്ചുണ്ണിയുടെ വിജയാഘോഷ ചടങ്ങുകള്‍ നടക്കുന്നതിന്റെ വേദിയിലായിരുന്നു സംഭവം. മുന്‍ നിരയിലിരുന്ന ലാലേട്ടന്റെ അടുത്ത് കുട്ടി നേരിട്ട് ചെല്ലുകയും ചേര്‍ന്ന് നിന്ന് സെല്‍ഫി എടുക്കുകയും പോരാത്തതിന് ഒരു ഹസ്തദാനം കൂടി നല്‍കിയതിന് ശേഷമാണ് കുഞ്ഞ് ആരാധകന് മടങ്ങിയത്. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുകയും കുഞ്ഞ് ആരാധകന് താരമായി മാറുകയും ചെയ്തു.
മോഹന്‍ലാലിനൊപ്പം നിവിന്‍ പോളി, റോഷന് ആന്‍ഡ്രൂസ്, പ്രിയാ ആനന്ദ്, ജീത്തു ജോസഫ്, കാളിദാസ് ജയറാം തുടങ്ങിയവരും പങ്കെടുത്തു. ജീത്തു ജോസഫിന്റെ പുതിയ ചിത്രമായ മിസ്റ്റര്‍ ആന്റ് മിസ് റൗഡിയുടെ ഓഡിയോ പ്രകാശന ചടങ്ങും ഒപ്പം നടന്നു.
സോഷ്യൽ മീഡിയയിൽ താരമായി ഈ കുട്ടികുറുമ്പൻ
ആദ്യം ലാലേട്ടനൊപ്പമൊരു സെൽഫി, പോകാംനേരം ഒരു ഷേയ്ക്ക് ഹാന്റും, സോഷ്യൽ മീഡിയയിൽ താരമായി ഈ കുട്ടികുറുമ്പൻ
Posted by Keralakaumudi Flash on Monday, February 11, 2019
Post Your Comments