IndiaLatest News

സ്ത്രീധന തര്‍ക്കം ; ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി

ഉസ്മാനാബാദ്  :  സ്ത്രീധനം സംബന്ധിയായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് 5 മാസം ഗര്‍ഭിണിയായ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം പോലീസില്‍ കീഴടങ്ങി. മഹാരാഷ്ട്രയിലെ ഉസ്മാനാബാദിലാണ് നഴ്‌സായ പ്രിയങ്ക റാത്തോഡിനെ ഭര്‍ത്താവ് വിനോദ് ധന്‍സിംഗ് കൊലപ്പെടുത്തിയത്.കൊല നടന്ന ദിവസം ഇയാള്‍ ഭാര്യയുടെ മൃതദേഹത്തോടൊപ്പം കിടന്നുറങ്ങിയതായും റിപ്പോര്‍ട്ടുകള്‍ . ഇയാള്‍ കൊലക്ക് ശേഷം പോലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റ് പറഞ്ഞ് കീഴടങ്ങുകയായിരുന്നു.

സ്ത്രീ ധനത്തിന്റെ പേരിലുള്ള തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നും സ്ത്രീധനത്തിന്റെ പേരു പറഞ്ഞ് ഇയാള്‍ ഭാര്യയെ നിരന്തരം മര്‍ദിക്കാറുണ്ടെന്നും യുവതിയുടെ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു.

Tags

Post Your Comments


Back to top button
Close
Close