KeralaLatest News

എ.കെ ബാലനെതിരെ വെളിപ്പെടുത്തലുമായി പി.കെ ഫിറോസ്

തിരുവനന്തപുരം: മന്ത്രി എ.കെ ബാലനെതിരെ ആരോപണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. പ്രൈവറ്റ് സെക്രട്ടറിയെ നിയമവിരുദ്ധമായി നിയമിച്ചുവെന്നാണ് ഫിറോസ് ആരോപിക്കുന്നത്.
പ്രൈവറ്റ് സെക്രട്ടറി മണിഭൂഷന് കിർത്താഡ്സിൽ നിയമനം നല്‍കി. മണിഭൂഷണന്റെ നിയമനം സ്ഥിരപ്പെടുത്തി. മറ്റ് മൂന്ന് പേരെ കൂടി സ്ഥിരപ്പെടുത്തിയെന്നും ഇവരില്‍ ആര്‍ക്കും വിദ്യാഭ്യാസ യോഗ്യതയില്ലെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.

നിയമനം റദ്ദാക്കണമെന്നും നിയമലംഘനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. വിഷയം ഉന്നയിക്കാൻ ഫിറോസ് വാർത്താ സമ്മേളനം നടത്തിയിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close