CinemaLatest NewsEntertainment

റാം കെ നാം കാണാന്‍ പ്രായപരിധി നിശ്ചയിച്ച് യൂട്യൂബ്; ഹിന്ദുത്വ അജണ്ടയെന്ന് ആനന്ദ് പട്‌വര്‍ദ്ധന്‍

ബാബറി മസ്ജിദ് തകര്‍ത്തതിന് മുന്‍പും ശേഷവുമുള്ള രാഷ്ട്രീയ സാഹചര്യവും ആക്രമണത്തിലൂടെയുണ്ടായ ധ്രുവീകരണവും പ്രമേയമാക്കിയ ആനന്ദ് പട്വര്‍ദ്ധന്റെ പ്രശസ്ത ഡോക്യുമെന്ററിയായ റാം കെ നാം കാണുന്നതിന് യൂട്യൂബ് പ്രായപരിധി നിശ്ചയിച്ചു. ഡോക്യുമെന്ററി കാണാന്‍ 28 വയസ്സ് തികയണമെന്ന് തീരുമാനിച്ചതായി യൂട്യൂബ് അറിയിച്ചെന്ന് ആനന്ദ് പട്വര്‍ദ്ധന്‍ പറഞ്ഞു.മതനിരപേക്ഷ ഉള്ളടക്കം തകര്‍ക്കുന്നതിനുള്ള ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് നീക്കമെന്ന് ആനന്ദ് പട്‌വര്‍ദ്ധന്‍ പ്രതികരിച്ചു. സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയ, ദേശീയ പുരസ്‌കാരം നേടിയ ചിത്രമാണ് റാം കെ നാം. കോടതി ഉത്തരവോടെ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിനാണ് 28 വയസ്സെന്ന പ്രായപരിധി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1996ലാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്.

മതനിരപേക്ഷത ആശയങ്ങള്‍ തകര്‍ക്കന്നതിനായുള്ള ഹിന്ദുത്വ ശക്തികളുടെ അജണ്ടയുടെ ഭാഗമായിട്ടാണ് യൂട്യൂബിന്റെ നീക്കമെന്ന് അദ്ദേഹം അറിയിച്ചു. റിപ്പോര്‍ട്ടിങ്ങിനെ തുടര്‍ന്നാണ് പ്രായപരിധി നിശ്ചയിക്കുന്നതെന്ന് യൂട്യൂബ് അറിയിച്ചിട്ടുണ്ട്.
സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച കോടതി ഉത്തരവോടെ ദൂരദര്‍ശനില്‍ വൈകീട്ട് 9 മണിക്ക് പ്രദര്‍ശിപ്പിച്ച ചിത്രത്തിനാണ് 28 വയസ്സ് പ്രായപരിധി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1996ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് സംഘ്പരിവാര്‍ ആക്രമണത്തില്‍ ഇന്നും പ്രസക്തിയുണ്ടെന്ന വാദങ്ങളുയര്‍ന്നു കൊണ്ടിരിക്കെയാണ് പുതിയ നീക്കം.

https://www.facebook.com/anand.patwardhan.52/posts/10156605783910033

ദേശീയ പുരസ്‌കാരം നേടിയ ജയ് ഭീം കോംമ്രേഡ് എന്ന മറ്റൊരു ഡോക്യുമെന്ററിക്കും സമാന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിനേക്കാള്‍ കഷ്ടമാണോ യൂട്യൂബ് എന്നാണ് ആനന്ദ് പട്‌വര്‍ദ്ധന്റെ ചോദ്യം. 28 വയസ്സില്‍ താഴെയുള്ള ഇന്ത്യയിലെ ജനങ്ങള്‍ ചരിത്രം മനസ്സിലാക്കരുതെന്ന് ബിജെപി നീക്കത്തിന്റെ ഭാഗമാണിതെന്നാണ് പ്രേക്ഷകര്‍ പ്രതികരിക്കുന്നത്. പ്രായപരിധി പിന്‍വലിക്കാനാവശ്യപ്പെട്ട് കത്തെഴുതാന്‍ പ്രേക്ഷകരും ആഹ്വാനം ചെയ്തിട്ടുണ്ട്.

 

shortlink

Post Your Comments


Back to top button