Latest NewsInternational

അപകടകാരികളായ ഭീമന്‍ പാണ്ടകളുടെ നടുവിലേക്ക് വീഴുന്ന എട്ടുവയസുകാരി; വീഡിയോ കാണാം

അപകടകാരികളായ ഭീമന്‍ പാണ്ടകളുടെ നടുവിലേക്ക് വീഴുന്ന എട്ടുവയസുകാരിയുടെ നെഞ്ചിടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചൈനയിലെ ഒരു ഗവേഷണകേന്ദ്രത്തോട് അനുബന്ധിച്ചുള്ള കാഴ്ചബംഗ്ലാവിലാണ് സംഭവം. വലിയ താഴ്ചയിലുള്ള കിടങ്ങിലേക്കാണ് പെൺകുട്ടി മറിഞ്ഞുവീണത്. വീണതും പാണ്ടകള്‍ ഓരോന്നായി അവള്‍ക്കരികിലേക്ക് നീങ്ങി. എന്നാൽ പാണ്ടകൾ ഒന്നും തന്നെ അവളെ ഉപദ്രവിക്കില്ല. നീണ്ട ഒരു വടി താഴേക്കിട്ട് അതില്‍ കുഞ്ഞിനെ പിടിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും പാണ്ടകള്‍ കുഞ്ഞിനടുത്തേക്ക് നീങ്ങിവന്നു. ഇതോടെ കുഞ്ഞും കൂടിനിന്ന ആളുകളും നിലവിളിക്കാൻ തുടങ്ങി. തുടർന്ന് സുരക്ഷാജീവനക്കാർ വേലിയിളക്കി കുട്ടിയെ വലിച്ചെടുക്കുകയായിരുന്നു.

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button