Latest NewsIndia

ഗുജറാത്തില്‍ മുഴങ്ങുന്നുണ്ടോ ദേശീയപക്ഷിയുടെ രോദനം

ഗുജറാത്തില്‍ ഹന്‍സല്‍ റേഞ്ച് ഫോറെസ്‌റ് ഓഫീസര്‍ എസ് എം പട്ടേല്‍ തനിക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നറോളിലെ വീട്ടില്‍ റെയിഡിനെത്തിയത്. റൂമുകളില്‍ നിറഞ്ഞിരിക്കുന്ന മയില്പീലികള്‍ കണ്ടു ഉദ്യോഗസ്ഥര്‍ ഞെട്ടി.

2 ട്രക്ക് നിറയെ ഉള്‍കൊള്ളാവുന്നത്ര മയില്‍പ്പീലികളാണ് റൂമുകളില്‍ ഉണ്ടായിരുന്നത്. വീട്ടുടമസ്ഥന്‍ ഒളിവിലാണ്. പൊഴിഞ്ഞു വീണ പീലികള്‍ ശേഖരിച്ചതാണോ അതോ മയിലുകളെ വളര്‍ത്തി അവയില്‍ നിന്നും എടുത്തതാണോ എന്നത്  ലാബ് പരിശോധനക്കു ശേഷം മാത്രമേ അറിയുകയുള്ളൂ. പെണ്മയിലുകളെ ആകര്‍ഷിക്കുവാനായാണ് ആണ്‍മയില്‍ പീലി വിടര്‍ത്തുന്നത്. പ്രജനന കാലത്തിനു ശേഷം ഇവ പൊഴിയുകയും ചെയ്യും .

മയിലുകളെ കൊല്ലുന്നത് നിയമവിരുദ്ധമാണെകിലും, പൊഴിഞ്ഞ പീലികള്‍ വില്‍ക്കുന്നതിന് നിയമതടസ്സമില്ല. ഇത് പലരും മുതലെടുക്കാറുണ്ട്. പീലികള്‍ എപ്രകാരമാണ് ശേഖരിച്ചതെന്നു വിശദ പരിശോധനക്കു ശേഷം മാത്രമേ അറിയുകയുള്ളൂ. മയിലുകളുടെ എണ്ണത്തെ കുറിച്ച് അറിവില്ലാത്തത് അവയുടെ ചൂഷണത്തിന് കാരണമാകും എന്നാണ് പരിസ്ഥിതി സ്‌നേഹികളുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button