Latest NewsCareer

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ വിവിധ ജില്ലകളില്‍ ഒഴിവ്

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ പരിശീലന കേന്ദ്രങ്ങളില്‍ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പ്രിന്‍സിപ്പല്‍, സെലക്ഷന്‍ ഗ്രേഡ്/സീനിയര്‍ ഗ്രേഡ് ലക്ചറര്‍മാരായി വിരമിച്ചവര്‍ അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി (നെറ്റ്/സി.എസ്.ഐ.ആര്‍) പരീക്ഷയില്‍ വിജയിച്ചിട്ടുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം

നിശ്ചിത യോഗ്യത യുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 19 ന് രാവിലെ 11 ന് ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍ (നാലാം നില), തിരുവനന്തപുരത്ത് നേരിട്ട് എത്തുക

shortlink

Related Articles

Post Your Comments

Related Articles


Back to top button