KeralaLatest News

തിരഞ്ഞെടുപ്പിനായി പുതുപ്രചാരണ തന്ത്രങ്ങള്‍ :വീടിന് മുന്നില്‍ പാര്‍ട്ടി പതാക ഉയര്‍ത്തി കെ.സുരേന്ദ്രന്‍

കോഴിക്കോട് : വരുന്ന ലോക്‌സഭാ തിരഞ്ഞടുപ്പില്‍ ബിജെപിയുടെ പ്രചാരണ സംഘത്തിന്റെ പ്രധാന ക്യംപയ്‌നായ എന്റെ കുടുംബം ബിജെപി കുടുംബം പദ്ധതിക്കായി സ്വന്തം വീട്ടില്‍ പതാക ഉയര്‍ത്തി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. രാജ്യത്തെ അഞ്ചു കോടി ഭവനങ്ങളില്‍ പാര്‍ട്ടി ആശയങ്ങള്‍ എത്തിക്കാനുള്ള ബിജെപിയുടെ പ്രചരണ തന്ത്രത്തിന്റെ ഭാഗമാണ് എന്റെ കുടുംബം ബിജെപി കുടുംബം. ക്യാംപയ്‌നിന്റെ സംസ്ഥാന തല ഉദ്ഘാടനം പാര്‍ട്ടി അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ വസതിയിലാണ് നടന്നത്.

ഒരു കുടുംബത്തിലെ മൊത്തം വോട്ടുകളും ബിജെപിക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള വീടുകളിലാണ് വീട്ടുകാര്‍ പാര്‍ട്ടി പതാക ഉയര്‍ത്തേണ്ടത്. ഇതിനായി അംഗങ്ങളെ നിര്‍ബന്ധിക്കില്ല. താഴെതട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് വരെ ഈ ക്യാംപയ്‌നിന്റെ ഭാഗമാകാം. രാജ്യത്താകാമാനം അഞ്ച് കോടി ഭവനങ്ങളില്‍ ബിജെപി പതാക ഉയര്‍ത്തുകയെന്നതാണ് ക്യാംപയിനിന്റെ ലക്ഷ്യം. മാര്‍ച്ച് രണ്ട് വരെ ഇത്തരത്തില്‍ പ്രചരണം സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. മാര്‍ച്ച ആദ്യവാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ട്. ഇതിന് മുന്‍പ് അണികളില്‍ തിരഞ്ഞെടുപ്പ് ആവേശം നിറയ്ക്കാനാണ് പാര്‍ട്ടിയുടെ ഈ നീക്കം.

https://www.facebook.com/KSurendranOfficial/photos/a.640026446081995/2119334478151177/?type=3&__xts__%5B0%5D=68.ARBmmFpAVNANb4Iv6INi_GHfRfna3kinhKcTkyEul0_NTTuTp1KvjH1ZKnB7npp-48xbxqV7Y3Q0GehkhFZQH9eFSU3_EMBbhG0XLLripFlLClIj9tSrTs-9yv-wzFz5mVErMcOpTgmKfAYbPDWvejiOa9Nm4k-UzDSaajXfRPNKx3AvKNYwIzzwKoEH2cyW8izRg9uri12o3wR7nk2H4fSDRjtVs_MdSDLfW5b23sDNzkvtgxOC3dqdmOsq1h06fZ0C31oHxuJB0zWOM42f39I_C3I6E4HlTnoW8DHIeDfy0zU6Puo9NNmDwWalzcp6pxAShmt1PhB4mXU44R-H8AJX0A&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button