KeralaNews

ലൈഫ് മിഷന്‍ പദ്ധതിയില്‍ എറണാകുളത്ത് മാത്രം പൂര്‍ത്തിയാക്കിയത് ആയിരത്തിലധികം വീടുകള്‍

 

കൊച്ചി: കേരള സര്‍ക്കാരിന്റെ നവകേരള മിഷന്റെ കീഴിലുള്ള ഭവനരഹിതര്‍ക്കുള്ള പാര്‍പ്പിട നിര്‍മാണ പദ്ധതിയായ ലൈഫ് മിഷനിലൂടെ 2018-19ല്‍ എറണാകുളം ജില്ലയില്‍ പൂര്‍ത്തിയാക്കിയത് ആയിരത്തിലധികം വീടുകള്‍. ഇതോടെ പദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍ എറണാകുളം ജില്ല രണ്ടാംഘട്ടത്തിലും മുന്നിലെത്തി. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്കാണ് ധനസഹായം നല്കുന്നത്.

പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍, വിവിധ കേന്ദ്രാവിഷ്‌കൃത- സംസ്ഥാന പദ്ധതികള്‍ക്കു കീഴില്‍ ആരംഭിച്ച് പൂര്‍ത്തിയാക്കാത്ത വീടുകളുടെ പണി പൂര്‍ത്തിയാക്കുന്നതിനായിരുന്നു മുന്‍ഗണന. ഈ ഘട്ടത്തിലും ജില്ല തന്നെയായിരുന്നു മുന്നില്‍. രണ്ടാംഘട്ടത്തില്‍ ജില്ലയിലെ ആയിരത്തിഒന്നാമത് വീടിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി 17ന് വൈകീട്ട് 4.30-ന് ചേന്ദമംഗലം പാലിയം ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button