Latest NewsIndia

പ്രവാസി ഇന്ത്യക്കാരുടെ വിവാഹ രജിസ്‌ട്രേഷന്‍: ബില്‍ രാജ്യസഭയില്‍

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ വിവാഹ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. ഇതിനായുള്ള ബില്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രവാസികളായ ഇന്ത്യക്കാര്‍ വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടത്തണം.വിവാഹ സമയത്ത് ഇന്ത്യയിലുള്ള പ്രവാസികള്‍ക്കും ഇത് ബാധകമാണ്. അതേസമയം ഇന്ത്യയ്ക്കു പുറത്തുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തനടിന്റെ അടിസ്ഥാനത്തില്‍ എംബസികളില്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥരെ നിശ്ചയിക്കുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി .

അതേസമയം ഈ കാലയളവില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാനും കണ്ടുകെട്ടാനുമുള്ള അധികാരം സര്‍ക്കാരിന് ഉണ്ടാകും. ഇന്ത്യയിലെ കോടതികള്‍ക്ക് പ്രവാസികളെ വെബ്‌സൈറ്റില്‍ സമന്‍സ് പ്രസിദ്ധീകരിച്ച് വിളിച്ച് വരുത്താനുള്ള വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ ചൂഷണം തടയുന്നതിന്റെ ഭാഗമായിട്ടാണ് പ്രവാസി വിവാഹങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം കൊണ്ടുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button