Latest NewsNewsIndia

ആര്യസമാജത്തിന് വിവാഹസർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരമില്ല: സുപ്രീംകോടതി

ന്യൂഡൽഹി: ആര്യസമാജത്തിന് വിവാഹസർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരമില്ലെന്ന് സുപ്രീംകോടതി. സർക്കാർ സംവിധാനങ്ങളിലെ ബന്ധപ്പെട്ട അധികൃതർ നൽകുന്ന വിവാഹസർട്ടിഫിക്കറ്റിന് മാത്രമേ ആധികാരികതയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബി.വി നാഗരത്‌ന എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് സുപ്രീംകോടതിയുടെ  നിരീക്ഷണം. പരാതിക്കാരിയായ പെൺകുട്ടിക്ക്‌ പ്രായപൂർത്തിയായെന്നും പ്രതിയെന്നാരോപിക്കുന്ന ആളും പെൺകുട്ടിയും ആര്യസമാജത്തിൽ വിവാഹിതരായതാണെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ, ആര്യസമാജത്തിന് വിവാഹസർട്ടിഫിക്കറ്റ് നൽകാൻ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട അധികൃതരിൽനിന്നുള്ള ശരിയായ വിവാഹസർട്ടിഫിക്കറ്റ് ഹാജരാക്കാനും നിര്‍ദ്ദേശിച്ചു.

ആര്യസമാജത്തിന്റെ ഭാഗമായ മധ്യഭാരത ആര്യപ്രതിനിധിസഭയ്ക്ക് വിവാഹം നടത്തിക്കൊടുക്കാൻ അധികാരമുണ്ടെന്ന മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീലുള്ള കാര്യവും ബെഞ്ച് പരാമർശിച്ചു. ഈയിടെ ഉത്തർപ്രദേശിൽ ആര്യസമാജ് ക്ഷേത്രത്തിൽ മുഖ്യൻ വിവാഹസർട്ടിഫിക്കറ്റ് നൽകിയതിനെതിരേ അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതിയും നിർദ്ദേശം നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button