Latest NewsKeralaIndia

ഷുക്കൂര്‍ വധം: കരുതലോടെ സിപിഎം, കേസില്‍ തുടര്‍ സാധ്യതകള്‍ തേടി നേതൃത്വം

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ സിബിഐയുടെ രാഷ്ട്രീയക്കളിയെന്ന് ആരോപിക്കുമ്പോഴും കേസ് നേരിടുന്ന കാര്യത്തില്‍ പ്രതികരണം കരുതലോടെ മതിയെന്ന തീരുമാനത്തിലാണ് സിപിഎം. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ നല്‍കിയ കേസില്‍ തുടര്‍ സാധ്യതകളുണ്ടോയെന്നും സിപിഎം ആരായുന്നുണ്ട്.പൊലീസ് കണ്ടെത്തലില്‍ നിന്ന് ഒരുപടി കടന്ന് ജയരാജന് മേല്‍ കൊലക്കുറ്റവും ഗൂഢാലോചനയും, ടി.വി രാജേഷിന് മേല്‍ ഗൂഢാലോചനക്കുറ്റവും ചുമത്തിയിരിക്കുകയാണ് സിബിഐ. കേസ് എങ്ങനെ നേരിടുമെന്ന കാര്യം സിപിഎം വ്യക്തമാക്കിയിട്ടില്ല.

ഇക്കാര്യത്തില്‍ നേതാക്കളും പ്രതികരണം നിയന്ത്രിച്ചു.സിബിഐ അന്വേഷണത്തെ എതിര്‍ത്ത് പി ജയരാജനടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് കേസ് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. ഈ ഹര്‍ജിയില്‍ തുടര്‍ നടപടികളുണ്ടാകുമോയെന്ന ആശങ്ക ഷുക്കൂറിന്റെ കുടുംബത്തിനുമുണ്ട്. നീതിയുക്തമായ വിചാരണ ഉറപ്പാക്കാന്‍ തലശേരിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഷുക്കൂറിന്റെ സഹോദരന്‍.

read also: താലിബാൻ മോഡൽ വിചാരണ രണ്ടര മണിക്കൂർ, വയലിൽ ജനക്കൂട്ടത്തെ സാക്ഷി നിർത്തി ഇഞ്ചിഞ്ചായുള്ള കൊല: സിബിഐ കുറ്റപത്രം

തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ കേസിനെ ഗൗരവമായാണ് പാര്‍ട്ടി കാണുന്നത്.പാര്‍ട്ടിക്കകത്തും നിയമവിദഗ്ധരുമായും ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. വിചാരണ നേരിടുകയല്ലാതെ മറ്റുവഴിയുണ്ടാകാനിടയില്ലെന്ന തോന്നലും ശകതമാണ്. ഇന്ന് മാധ്യമങ്ങളെ കാണുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമെന്നാണ് കരുതുന്നത്.

വിചാരണയിലേക്ക് എത്തിച്ചെങ്കിലും കാത്തിരിക്കേണ്ടതുണ്ട് എന്നാണ് പൊതുവികാരം. കണ്ണൂരില്‍ പി ജയരാജനുള്‍പ്പെട്ട സിബിഐ അന്വേഷണത്തില്‍ കുരുക്ക് മുറുകുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകക്കേസാണിത്. കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്‍ ഇരുപത്തിയഞ്ചാം പ്രതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button