Latest NewsIndia

ശബരിമല വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ ഇങ്ങനെ: ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ ഫലം

ശബരിമല സ്ത്രീപ്രവേശനം വളരെ പ്രധാനമാണെന്ന് 51 ശതമാനം പേര്‍ കരുതുന്നതായി ഏഷ്യാനെറ്റ് ന്യൂസ്-എ.ഇസഡ് റിസര്‍ച്ച് പാര്‍ട്നേഴ്സ് സര്‍വേ. വിഷയം പ്രധാനമെന്ന് 31 ശതമാനം പേര്‍ കരുതുന്നു. അത്ര പ്രധാനമല്ലെന്ന് 10 ശതമാനം പേരും അറിയില്ലെന്ന് 3 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

ജാതി തിരിച്ചുള്ള കണക്കുകളില്‍ 75 ശതമാനം ഈഴവരും ശബരിമല സ്ത്രീപ്രവേശനം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് അഭിപ്രയപ്പെടുന്നു. നായര്‍ 63%, ധീരവ 75%, എസ്.ടി 44%, എസ്.ടി 62%, ബ്രാഹ്മണര്‍ 48%, മുസ്ലിം 32%, ക്രിസ്ത്യന്‍ 49% മറ്റുള്ളവര്‍ 65% എന്നിങ്ങനെയാണ് മറ്റുള്ള സമുദായങ്ങളുടെ കണക്ക്. ആകെ 54% പേരാണ് ഈ നിലപാട് സ്വീകരിച്ചത്.

ആചാരം സംരക്ഷിക്കണമെന്ന് സര്‍വെയില്‍ പങ്കെടുത്ത 66% പേര്‍ അഭിപ്രായപ്പെടുന്നു. സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നു 15 % പേര്‍ അഭിപ്രായപ്പെടുമ്പോള്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് 14% പേരും അറിയില്ലെന്ന് 5% പേരും അഭിപ്രായപ്പെട്ടു.

ശബരിമല വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ളത് എന്‍.ഡി.എയ്ക്കാണ് . 41% ശതമാനം പേര്‍ എന്‍.ഡി.എയെ പിന്തുണയ്ക്കുന്നു. 25% വീതം പേര്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും അനുകൂലമായി അഭിപ്രായപ്പെടുന്നു. 9% പേര്‍ അറിയില്ലെന്നും അഭിപ്രായപ്പെടുന്നു.

ശബരിമല വിഷയത്തില്‍ വളരെ നല്ലതെന്ന് 12% പേര്‍ അഭിപ്രായപ്പെടുന്നു. 32% പേര്‍ നല്ലതെന്നും അഭിപ്രായപ്പെടുന്നു. 28 % പേര്‍ മോശമെന്നും 14 % പേര്‍ വളരെ മോശമെന്നും 14 % പേര്‍ പറയാനാവില്ലെന്നും അഭിപ്രായപ്പെടുന്നു.

അതേസമയം, യു.ഡി.എഫ് നിലപാട് വളരെ നല്ലതെന്ന് 17% പേരും നല്ലതെന്ന് 26% പേരും അഭിപ്രായപ്പെട്ടു. 24% പേര്‍ മോശമെന്നും 10 % പേര്‍ വളരെ മോശമെന്നും 23% പേര്‍ പറയാനാവില്ലെന്നും അഭിപ്രായപ്പെടുന്നു.

ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫ് നിലപാട് വളരെ മോശമെന്ന് 30% പേര്‍ അഭിപ്രായപ്പെടുന്നു. മോശമെന്ന് 23% പേരും നല്ലതെന്ന് 23% പേരും വളരെ നല്ലതെന്ന് 14% പേരും അറിയില്ലെന്ന് 10% പേരും അഭിപ്രായപ്പെടുന്നു.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് തെറ്റാണെന്ന് 54% പേര്‍ അഭിപ്രായപ്പെട്ടു. 21% പേര്‍ ശരിയെന്നും 25% പേര്‍ അറിയില്ലെന്നും അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button