Kerala

പെൺകുട്ടികൾക്കും കിക്കോഫ് പദ്ധതിവഴി ഫുട്‌ബോൾ പരിശീലനം

സംസ്ഥാന സർക്കാർ കായികയുവജനകാര്യാലയം വഴി നടപ്പിലാക്കുന്ന കിക്കോഫ് പദ്ധതിയിൽ ഫുട്‌ബോൾ കളിയിൽ തൽപ്പരരായ പെൺകുട്ടികൾക്കും അവസരം. പയ്യന്നൂർ ഗവൺമെന്റ് ഗേൾസ് ഹൈസ്‌ക്കൂളിലാണ് പദ്ധതിക്കായി സെന്റർ അനുവദിച്ചിട്ടുള്ളത്. 2007 ജനുവരി ഒന്നിനും 2008 ഡിസംബർ 31 നും ഇടയിൽ ജനിച്ച പെൺകുട്ടികൾക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.

കിക്ക് ഓഫ് പദ്ധതിയിലേയ്ക്ക് രജിസ്റ്റർ ചെയ്യാൻ www.sportskeralakickoff.org എന്ന വെബ്‌സൈറ്റിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 15 മുതൽ 20 വരെ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്ന വിദ്യാർത്ഥിക്ക് മൊബൈൽ ഫോണിൽ രജിസ്‌ട്രേഷൻ നമ്പർ എസ്.എം.എസ്. ആയി ലഭിക്കും. സെലക്ഷന് വരുമ്പോൾ രജിസ്‌ട്രേഷൻ നമ്പർ, ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, സ്‌കൂൾ ഹെഡ്മാസ്റ്ററിൽ നിന്നും ലഭിച്ചിട്ടുള്ള സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും ഹാജരാക്കണം. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാൻ കഴിയാതെ വരുന്ന വിദ്യാർത്ഥികൾക്ക് പ്രാഥമിക തെരഞ്ഞെടുപ്പിന് ഹാജരാക്കുന്നതിന് ആവശ്യമായ രേഖകൾ സഹിതം നേരിട്ട് ഗ്രൗണ്ടിൽ സജ്ജീകരിച്ച സ്‌പെഷ്യൽ സ്‌പോട്ട് രജിസ്‌ട്രേഷൻ കൗണ്ടറിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button