KeralaLatest News

സിബിഐയെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കി പാര്‍ട്ടി നേതാക്കളെ മാനസികമായി തകര്‍ക്കാന്‍ ശ്രമം-കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍ : സിബിഐ പി.ജയരാജനേയും ടി.വി രാജേഷിനേയും കൊലക്കേസില്‍ പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കിയത് പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി മാനസികമായി തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

യുഡിഎഫിനെ തൃപ്തിപ്പെടുത്താന്‍ ബിജെപി നടത്തുന്ന ഒരു ഇടപെടലിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു. ഏഴു കൊല്ലം മുന്‍പ് നടന്നൊരു സംഭവം, അന്നൊന്നും കണ്ടു പിടിക്കാത്തൊരു കാര്യം ഇപ്പോള്‍ എന്താണ് സിബിഐ കണ്ടെത്തിയതെന്നും കോടിയേരി ചോദിച്ചു. എഴോം വെസ്റ്റ് ലോക്കല്‍ സിപിഎം കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.വി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button