KeralaLatest News

ഇടതുമുന്നണിയുടെ ഭാഗമായിരുന്നപ്പോഴെല്ലാം സീറ്റ് ലഭിച്ചിട്ടുണ്ട്, സീറ്റ് വിഷയത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് ലോക്താന്ത്രിക് ജനതാദള്‍

കോഴിക്കോട് : ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിനുള്ള അര്‍ഹത തങ്ങള്‍ക്കുണ്ടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി ലോക് താന്ത്രിക് ജനതാദള്‍. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജാണ് ഏറ്റവുമൊടുവിലായി ഈ അവശ്യവുമായി രംഗത്തെത്തിയത്.
ഇടതുമുന്നണിയില്‍ ഉണ്ടായിരുന്നപ്പോഴെല്ലാം ലോക്‌സഭയിലേക്ക് ഒരു സീറ്റ് ലഭിച്ചിരുന്നുവെന്നും ഇപ്പോഴും ഒരു സീറ്റില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ലോക്താന്ത്രിക് ജനതാദളിന്റെ നിലപാട്.

പാര്‍ട്ടിക്ക് കൂടുതല്‍ സ്വാധീനമുള്ള മലബാറില്‍ പ്രത്യേകിച്ച് കോഴിക്കോടോ വടകരയോ മത്സരിക്കാന്‍ ആവസരം ലഭിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. എം.പി. വീരേന്ദ്രകുമാറിന് രാജ്യസഭാസീറ്റ് നല്‍കിയതു കൊണ്ട് പാര്‍ട്ടിക്ക് ലോക്‌സഭാസീറ്റ് നിഷേധിക്കാനാവില്ലെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ഈ ആവശ്യം എല്‍ഡിഎഫ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ശബരിമല വിഷയം എല്‍ഡിഎഫിന് ദോഷം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button