KeralaLatest News

റെയില്‍ പാളത്തിനരികില്‍ തീപിടിത്തം; തീവണ്ടി പിടിച്ചിട്ടു

കഞ്ചിക്കോട്: റെയില്‍പ്പാളത്തിനരികില്‍ വന്‍ തീപിടിത്തം. രണ്ടര മണിക്കൂറോളം ശ്രമപ്പെട്ട് വനപാലകര്‍ തീയണച്ചു. കഞ്ചിക്കോട്ടുനിന്ന് അഗ്‌നിക്ഷാസേനയും സ്ഥലത്തെത്തി. സംഭവത്തെത്തുടര്‍ന്ന് ഇതുവഴി പോകേണ്ടിയിരുന്നു തീവണ്ടി 10 മിനിറ്റോളം നിര്‍ത്തിയിട്ടു. പ്ലായംപള്ളത്താണ് തീപിടിത്തമുണ്ടായത്.തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സമീപത്തെ വനത്തിലേക്ക് തീ പടരാതിരിക്കാന്‍ കൊട്ടെക്കാട് സെക്ഷനില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ കാറ്റുള്ളതിനാല്‍ തീ ആളിപ്പടരുകയായിരുന്നു.

രണ്ടര മണിക്കൂറോളം എടുത്താണ് തീ അണച്ചത്. കഞ്ചിക്കോട്ടുനിന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. ഈ സമയം ഇതുവഴി പോകേണ്ടിയിരുന്ന തീവണ്ടിയാണ് 10 മിനിറ്റോളം സമീപത്ത് നിര്‍ത്തിയിട്ടത്.നഗരത്തിലെ വിവിധ ഭാഗങ്ങളിലും ചൊവ്വാഴ്ച തീപിടിത്തമുണ്ടായി. ശേഖരീപുരം, കഴ്ചപ്പറമ്പ്, യാക്കര എന്നിവിടങ്ങളിലാണ് ഏക്കര്‍ കണക്കിന് തരിശുഭൂമിയില്‍ തീ പിടിത്തമുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ശേഖരീപുരത്ത് തീപിടിത്തം ഉണ്ടായത്. 1.30-ഓടെ കഴ്ചപ്പറമ്പിലും 6.45-ഓടെ യാക്കരയിലും തീ പിടിത്തം ഉണ്ടായി. മാലിന്യം കത്തിച്ചതില്‍നിന്ന് തീ പടരുന്നതാണ് തീ പിടിത്തതിന്റെ പ്രധാന കാരണമെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലക്കാട്ടുനിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button