KeralaLatest News

സഹായ പയറ്റ് തിരികെയെത്തി: കുറ്റ്യാടിക്കാര്‍ ഒരുമിച്ചത് ഇതിനു വേണ്ടി

നാട്ടുകാരില്‍ നിന്ന് മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിച്ചത്

കോഴിക്കോട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനു വേണ്ടി കടത്തനാട്ടില്‍ സജീവമായിരുന്ന ഒന്നായിരുന്നു പണം പയറ്റ്. മണ്‍മറഞ്ഞു പോയ സഹായ പയറ്റിനെ തിരികെ കൊണ്ടു വന്നിരിക്കുകയാണ് കുറ്റ്യാടിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന നന്‍മ ചാരിറ്റബിള്‍ സൊസൈറ്റി. ട്രസ്റ്റിനു വേണ്ട്ി ആസ്ഥാനമന്ദിരം നിര്‍മ്മിക്കുന്നതിനായാണ് പണ പയറ്റ് ഒരുക്കിയത്. പഴയ രീതിയില്‍ ഇടിയൂനിയും പഴവും ചായയും നല്‍കിയാണ് അതിഥികളെ സല്‍ക്കരിച്ചത്.

അതേസമയം നാട്ടുകാരില്‍ നിന്ന് മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിച്ചത്. പണ പയറ്റ് തിരികെ എത്തിയതിന്റെ സന്തോഷത്തിലാണ് മുതിര്‍ന്ന തലമുറ. സാമ്പത്തിക പ്രയാസമുള്ളര്‍ പണപയറ്റിന് തിയതി നിശ്ചയിച്ച് കത്ത് നല്‍കിയാണ് പരിചയക്കാരെ ക്ഷണിക്കുന്നത്. . പനയോലയും ഈന്തോലയും കൊണ്ട് അലങ്കരിച്ച വീട്ടിലോ കടയിലോ പയറ്റിനെത്തുന്നവരെ ചായനല്‍കി സല്‍ക്കരിക്കും. സല്‍ക്കാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു സംഖ്യ കൗണ്ടറില്‍ നല്‍കും. ഇതു പോലെ സല്‍ക്കാരത്തിന് എത്തുന്നവരെല്ലാം പണം നല്‍കുന്നതോടെ പയറ്റ് നടത്തുന്നയാളുടെ സാമ്പത്തികപ്രശ്‌നത്തിന് പരിഹാരമാകും എന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button