KeralaNews

ബഹുനില പാര്‍ക്കിംഗ് സൗകര്യവുമായി കോട്ടയം റെയില്‍വെ സ്‌റ്റേഷന്‍

 

കോട്ടയം: റെയില്‍വേ സ്‌റ്റേഷനില്‍ ബഹുനില വാഹന പാര്‍ക്കിങ് സൗകര്യം ഒരുങ്ങുന്നു. നിലവിലെ പാര്‍ക്കിങ് സ്ഥലത്തു തന്നെയാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്. ഇതിനായി മരങ്ങള്‍ മുറിച്ചുമാറ്റി. ആറുമാസം കൊണ്ട് ബഹുനില പാര്‍ക്കിങ് സംവിധാനം പൂര്‍ത്തിയാകും. റെയില്‍വേ സ്‌റ്റേഷനു മുന്നിലെ സ്ഥലപരിമിതി മൂലമാണ് മള്‍ട്ടിലെവല്‍ പാര്‍ക്കിങ് നിര്‍മിക്കുന്നത്.

നിലവില്‍ മരങ്ങള്‍ക്ക് കീഴില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പക്ഷികളും മറ്റും വിസര്‍ജിച്ച് വൃത്തികേടാക്കുന്നത് പതിവാണ്. ദിവസേന നൂറുകണക്കിനു വാഹനങ്ങള്‍ ഇവിടെ പാര്‍ക്കിങ്ങിനെത്തുന്നു. മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ഒരുങ്ങുന്നതോടെ കൂടുതല്‍ വാഹനങ്ങള്‍ മഴയും വെയിലും ഏല്‍ക്കാതെ പാര്‍ക്ക് ചെയ്യാന്‍ കഴിയും.

രണ്ടു നിലയിലേക്കും സുഗമമായി വാഹനങ്ങള്‍ക്ക് എത്താന്‍ കഴിയുന്ന വിധമാണ് നിര്‍മാണം. പ്രധാനമായും ഇരുചക്രവാഹനങ്ങളെ ഉദ്ദേശിച്ചാണ് 1.65 കോടി രൂപ മുടക്കി 2000 ചതുരശ്ര അടിയില്‍ പാര്‍ക്കിങ് നിര്‍മിക്കുന്നത്. ഒരേസമയം 250 ബൈക്കുകള്‍ക്ക് പാര്‍ക്ക്‌ചെയ്യാം. ഇവിടെനിന്ന് പ്ലാറ്റ്‌ഫോമിലേക്ക് നേരിട്ട് യാത്രക്കാര്‍ക്ക് എത്താന്‍ കഴിയുന്നവിധത്തില്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാക്കി ഭാഗങ്ങളില്‍ സാധാരണ പോലെ പാര്‍ക്കിങ് തുടരും. നിലവില്‍ നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ പാര്‍ക്കിങ്ങിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. കുടുംബശ്രീക്കാണ് പാര്‍ക്കിങ് കരാര്‍. മുറിച്ച മരങ്ങളുടെ തടി ലേലംചെയ്ത് വില്‍ക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button