Latest NewsIndia

നിങ്ങളുടെ സ്ഥാനം ഇപ്പുറത്താണ്. മറുഭാഗത്തേക്ക് പോയതു കൊണ്ടാണ് കാലിടറിയത്- വീഴാൻ പോയ സുരേഷ് ഗോപിയോട് വെങ്കയ്യ നായിഡുവിന്റെ കമന്റ്

സുരേഷ് ഗോപിയുടെ തെന്നിവീഴല്‍ പക്ഷേ വെങ്കയ്യ നായിഡുവിന്റെ കമന്റോടെ സഭയില്‍ ചിരിപടര്‍ത്തി

ന്യൂഡല്‍ഹി: സഭാ നടപടികള്‍ക്കിടെ രാജ്യസഭയില്‍ കാലിടറി വീണ് സുരേഷ് ഗോപി എംപി. സുരേഷ് ഗോപിയുടെ തെന്നിവീഴല്‍ പക്ഷേ വെങ്കയ്യ നായിഡുവിന്റെ കമന്റോടെ സഭയില്‍ ചിരിപടര്‍ത്തി. രാവിലെ ശൂന്യവേള പുരോഗമിക്കവേ, സീറ്റില്‍ നിന്നെഴുന്നേറ്റ സുരേഷ് ഗോപി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ഇരിപ്പിടത്തിനടുത്തേക്ക് നടന്നു നീങ്ങി. ഇതിനിടെ പെട്ടെന്ന് സുരേഷ് ഗോപിക്ക് കാലിടറി ചെറുതായൊന്ന് വീണു.

ഇതോടെ സഭയില്‍ എല്ലാവരുടെയും ശ്രദ്ധ അവിടേക്കായി. അടുത്തുണ്ടായിരുന്ന മറ്റൊരംഗം സുരേഷ് ഗോപിയെ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്തു. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് കൈകൊണ്ട് കാണിച്ചശേഷം സുരേഷ് ഗോപി ഇരിപ്പിടത്തിന്റെ പിന്‍ഭാഗത്തേക്ക് നടന്നു നീങ്ങി. എന്നാല്‍‌ ഇതിന് പിറകെ സഭാധ്യക്ഷനായ ഉപരാഷ്ട്രപതിയുടെ കമ്മന്റും വന്നു.

“സുരേഷ്, നിങ്ങളുടെ സ്ഥാനം ഇപ്പുറത്താണ്. മറുഭാഗത്തേക്ക് പോയതു കൊണ്ടാണ് കാലിടറിയത്”. വെങ്കയ്യ നായിഡുവിന്റെ തത്സമയ നര്‍മം സഭയില്‍ ചിരിപടര്‍ത്തുകയും ചെയ്തു. ഇന്നലെ രാവിലെ ശൂന്യവേള പുരോഗമിക്കവെയാണ് സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button