Latest NewsArticle

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണായകമാകുമ്പോള്‍

മറ്റേതൊരു തെരഞ്ഞെടുപ്പിനെയും നേരിടുന്നതുപോലെയാകില്ല ബിജെപിക്ക് ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പ്. വളക്കൂറുള്ള മണ്ണ് നനച്ച് വിത്തുപാകുന്നതുപോലെ ശ്രദ്ധയോടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി തെരഞ്ഞെടുപ്പ് ഗോദായിലെത്തിച്ചാല്‍ വിജയം തള്ളിക്കളയാനാകില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക തയ്യാറായെന്നതിന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല. എന്നാല്‍ മാധ്യമങ്ങള്‍ അവരുടെ കണക്കുകൂട്ടല്‍ പ്രകാരം ഏതെല്ലാം മണ്ഡലങ്ങളില്‍ ആരൊക്കെയാകുമെന്ന് നിശ്ചയിച്ചുകഴിഞ്ഞു. മാധ്യമറിപ്പോര്‍ട്ടനുസരിച്ച് തിരുവനന്തപുരത്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയും ഇടംപിടിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനെ വരെ ഇവിടെ പരിഗണിക്കുന്നതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സാധാരണജനങ്ങള്‍ക്ക് അമ്പരപ്പ് തോന്നിക്കുന്ന ഈ റിപ്പോര്‍ട്ടിനോട് പക്ഷേ ബിജെപി പ്രതികരിച്ചിട്ടില്ല.

നിലവില്‍ ഒരു സീറ്റില്‍ ഏറ്റവും സാധ്യതയുള്ള മൂന്ന് പേരുടെ പേരുകള്‍ പരിഗണിച്ച് അവരില്‍ കൂടുതല്‍ ജയസാധ്യതയുള്ളയാളെ മത്സരിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന സാധ്യത ഇങ്ങനെയാണ്. ആറ്റിങ്ങലില്‍ പി കെ കൃഷ്ണദാസും ശോഭ സുരേന്ദ്രനുമാണ് പരിഗണനാപ്പട്ടികയില്‍െ. പത്തനംതിട്ടയില്‍ എം ടി രമേശിനാണ് മുന്‍ഗണന. തൃശൂരില്‍ കെ സുരേന്ദ്രനും എ എന്‍ രാധകൃഷ്ണനും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. എന്തായാലും ഈ റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യത എത്രത്തോളമുണ്ടെന്നതില്‍ ബിജെപി വിശദീകരണമൊന്നും നടത്തിയിട്ടില്ല. പക്ഷേ പ്രാഥമിക പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള സ്ഥീകരിച്ചിട്ടുണ്ട്.

പാര്‍ട്ടിയില്‍ നിന്നും ജനകീയരും കഴിവുള്ളവരെയും തെരഞ്ഞെടുത്ത് സ്ഥാനാര്‍ത്ഥികളാക്കുക എന്ന കടമ്പ കടന്നാല്‍ പിന്നെ തലവേദനയാകുന്നത് ഘടകക്ഷികളുടെ സീറ്റാണ്. ഘടകകക്ഷിളുമായി ഏകദേശ ധാരണായിട്ടുണ്ടെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. അഞ്ച് സീറ്റുകളില്‍ ബിഡിജെഎസിന് നല്‍കാനാണ് ബിജെപി തീരുമാനം. ഇതിന് പുറമെ കേരള കോണ്‍ഗ്രസിനും സീറ്റ് നല്‍കിയേക്കും. പി സി തോമസിന് മധ്യതിരൂവതാംകൂറിലുള്ള സ്വാധീനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്. അതേസമയം ബിഡിജെഎസ് എവിടെയെല്ലാം മത്സരിക്കുമെന്നതും മറ്റും ഇനിയും വ്യക്തമായിട്ടില്ല. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇടത് വലത് മുന്നണികള്‍ക്ക് തലവേദനയാകാറുണ്ട് ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെങ്കില്‍ ഇക്കുറി ഇരുമുന്നണികളും കടുത്ത ആശങ്കയിലാണ്. ഫലത്തില്‍ ബിജെപിയുടെ നീക്കങ്ങള്‍ക്ക് അനുസൃതമായി വേണം എല്‍ഡിഎഫിനും യുഡിഎഫിനും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാന്‍. എതിര്‍സ്ഥാനാര്‍ത്ഥി ആരായിരിക്കും എ്ന്നതിനപ്പുറം ഏത് മണ്ഡലം പിടിച്ചാല്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് വേണം ബിജെപി ചിന്തിക്കാന്‍.

സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികള്‍ക്കായി ഒരുപാട് ശ്രമം നടത്തി പരാജയപ്പെടുന്നതിനേക്കാള്‍ കാലങ്ങളായി അര്‍പ്പമബോധത്തോടെ പാര്‍ട്ടിയെ സേവിക്കുന്ന കഴിവുള്ളവരെ കണ്ടെത്തി തെരഞ്ഞെടുപ്പ് രംഗത്തെത്തിക്കാനാണ് ബിജെപി ശ്രമിക്കേണ്ടത്. ജനസമ്മതിയും വിജയസാധ്യതയുമുള്ള ബിജെപി നേതാക്കളില്‍ ആദ്യം പരിഗണിക്കപ്പെടേണ്ടത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തന്നെയാണ്. കുമ്മനത്തിന്റെ സാന്നിധ്യം ശബരിമല വിഷയം മുതല്‍ ബിജെപി പ്രവര്‍ത്തകര്‍ ആഗ്രഹിച്ചുതുടങ്ങിയതാണ്. സംഘടന ആവശ്യപ്പെട്ടാല്‍ കേരളത്തിലേക്ക് മടങ്ങുമെന്ന് കുമ്മനം രാജശേഖന്‍ വെളിപ്പെടുത്തിയിരുന്നു. പെട്ടെന്ന് രാജിവെച്ചൊഴിഞ്ഞ് പോകാന്‍ സാധിക്കുന്ന പദവിയല്ല ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ സസ്ഥാനം. ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ തീരുമാനമായിരിക്കും അന്തിമം. കുമ്മനെ മാറ്റിയാല്‍ മിസോറാമിന് പകരം ഗവര്‍ണറെ നല്‍കുകയും വേണം. ഗവര്‍ണര്‍ സ്ഥാനത്തേക്കാള്‍ കുമ്മനം എന്ന ജനപ്രിയ നേതാവ് ആഗ്രഹിക്കുന്നത് സംഘടനാപ്രവര്‍ത്തനം തന്നെയാണ്. ഇക്കാര്യം അദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്.

എന്തായായലും വളരെ അവധാനതയോടെയും വിവേകത്തോടെയും വേണം ബിജെപി സ്ഥാനാര്‍ത്്ഥികളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകേണ്ടത്. കാലങ്ങളായി പാര്‍ട്ടിയില്‍ ജീവിതം ഹോമിച്ച് കഴിയുന്ന കഴിവുറ്റവരെ സെലിബ്രിറ്റികള്‍ക്കായി തള്ളിപ്പറയുകയോ മാറ്റിനിര്‍ത്തുകയോ ചെയ്താല്‍ അത് ഗുരുതരമായി ബാധിക്കുന്നത് പാര്‍ട്ടിയുടെ സംഘടനാബലത്തെ തന്നെയാകും. അ്തുകൊണ്ട് തന്നെ വളരെ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക. ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് എകെജി സെന്റിലും ഇന്ദിരാഭവനിലുമായിരിക്കും. അതുകൊണ്ടുതന്നെ എതിര്‍പാര്‍ട്ടികളുടെ ഉറക്കം കെടുത്തുന്ന ഒരു പട്ടികയില്‍ കുറഞ്ഞതൊന്നും പാര്‍ട്ടി നേതൃത്വത്്തില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button