KeralaLatest News

കേരളത്തിലെ ദുരന്ത നിവാരണ സംവിധാനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മികച്ച മാതൃകയാണെന്ന് അദിഥി ഉമാറാവു

തിരുവനന്തപുരം: കേരളത്തിലെ ദുരന്ത നിവാരണ സംവിധാനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മികച്ച മാതൃകയാണെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് ദുരന്ത നിവാരണ അതോറിറ്റി പ്രോജക്‌ട് ഡയറക്ടര്‍ അദിഥി ഉമാറാവു. സംസ്ഥാനത്തെ ദുരന്തനിവാരണ സംവിധാനങ്ങളെകുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കാനെത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മറ്റിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും കളക്‌ട്രേറ്റുകളും ഏറെ മികച്ചതാണ്. പ്രളയ സമയത്തും അല്ലാതെയുമുള്ള ജില്ലാ അതോറിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്ടാകണം. ആവശ്യഘട്ടത്തില്‍ വേണ്ട എല്ലാവിധ സജ്ജീകരണങ്ങളും ദുരന്തനിവാരണ അതോറിറ്റി കൈക്കൊള്ളുന്നുണ്ടൈന്നും അദിഥി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ പഠിക്കാന്‍ കഴിഞ്ഞ ഞായറാഴ്ചയാണ് അദിഥി ഉമാറാവു എത്തിയത്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകള്‍ അദിഥി സന്ദർശിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button