Latest NewsInternational

ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി യു.എസ്

വാഷിങ്ണ്‍ : : ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി യു.എസ്. വെനസ്വേലയില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന വിഷയത്തിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍;ക്ക് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തുവന്നത്. വെനസ്വേല പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ പിന്തുണയ്ക്കുന്നവരെ മറക്കില്ലെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു. ഇന്ത്യയ്ക്ക് കൂടുതല്‍ ; അസംസ്‌കൃത എണ്ണ വില്‍ക്കുമെന്ന് വെനസ്വേലന്‍ മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

മഡുറോയെ സമ്മര്‍ദ്ദത്തിലാക്കി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അമേരിക്ക വെനസ്വേലയിലെ സര്‍ക്കാരര്‍ നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ മൂന്നാം സ്ഥാനമാണ് വെനസ്വേലയ്ക്കുള്ളത്. ആ രാജ്യത്തുനിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്ക അവസാനിപ്പിച്ചതിന് ശേഷവും ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളള്‍ക്ക് എണ്ണ വില്‍ക്കുന്നത് തുടരാന്‍ വെനസ്വേല ശ്രമിച്ചിരുന്നു.
അമേരിക്കയില്‍  ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ളത് ഒരുകൂട്ടം തീവ്രവാദികളാണെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മഡുറോ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് കാരണം ട്രംപിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button