KeralaLatest News

ആറ്റുകാൽ പൊങ്കാല: അഗ്നിസുരക്ഷയ്ക്ക് വിപുല ഒരുക്കങ്ങൾ

ആറ്റുകാൽ പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് നാലു മേഖലകളായി തിരിച്ച് വിപുലമായ ഒരുക്കങ്ങളുമായി അഗ്നിസുരക്ഷാ വകുപ്പ്. ആറ്റുകാൽ, കിഴക്കേക്കോട്ട, തമ്പാനൂർ, സ്റ്റാച്യൂ എന്നിങ്ങനെ തിരിച്ചാണ് ക്രമീകരണങ്ങൾ ഒരുക്കുന്നത്. ഓരോ മേഖലകളിലും ഒരു ജില്ലാ ഓഫീസർക്കാണ് ചുമതല. രണ്ടു റീജ്യണൽ ഫയർ ഓഫീസർമാർ, നാലു ജില്ലാ ഫയർ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ 40 ഓഫീസർമാരടക്കം 400 ഓളം ജീവനക്കാരെയാണ് നിയോഗിക്കുന്നത്. 13 വാട്ടർ ടെണ്ടറുകൾ, 19 വാട്ടർ മിസ്റ്റ് ടെണ്ടറുകൾ, അഞ്ച് വാട്ടർ ലോറികൾ, 18 ആംബുലൻസുകൾ, 18 ജില്ലകൾ, ആറു ബുള്ളറ്റുകൾ എന്നിങ്ങനെ വാഹനങ്ങളും ട്രോളി മൗണ്ടഡ് വാട്ടർ മിസ്റ്റ് സിസ്റ്റം, ഫയർ എക്‌സ്റ്റിംഗ്യൂഷറുകൾ എന്നിവയും സജ്ജീകരിക്കുന്നുണ്ട്.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ നിന്നുള്ള ജീവനക്കാരെയും വാഹനങ്ങളും നിയോഗിക്കുന്നുണ്ട്. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പൊങ്കാല ദിവസങ്ങളിൽ സ്വീകരിക്കേണ്ട അഗ്നിസുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് നഗരത്തിലെ പെട്രോൾ പമ്പുകൾ, സിനിമാ തീയറ്ററുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. പൊങ്കാല ദിവസം ആവശ്യമായ വെള്ളം എത്തിക്കാൻ ക്രമീകരണം ഉണ്ടാക്കിയിട്ടുണ്ട്.  പൊങ്കാല സമയത്ത് അഗ്നിസുരക്ഷ സംബന്ധമായി ഭക്തർ ശ്രദ്ധിക്കേണ്ട വിവരങ്ങൾ ഉൾക്കൊള്ളിച്ച് നോട്ടീസും തയാറാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button