CinemaMollywoodNewsEntertainment

മികച്ച പ്രതികരണം നേടി ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ്വ്

 

ഒറ്റ ടീസറിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച ഒരു അഡാര്‍ ലവ് ഇന്ന് തിയേറ്ററുകളില്‍ എത്തി. ചിത്രത്തിലെ നായികയായ പ്രിയ വാര്യരും ടീസറിലെ പ്രിയയുടെ കണ്ണിറുക്കലും പ്രേഷക ശ്രദ്ധനേടിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. അഡാര്‍ ലവ്വിലെ മാണിക്യ മലരായ പൂവി എന്ന ഗാനവും സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ പിന്നീടിറങ്ങിയ ചിത്രത്തിലെ ഫ്രീക്ക്പെണ്ണെ എന്ന ഗാനവും തുടര്‍ന്നിറങ്ങിയ ടീസറുകളും സമ്പാദിച്ചത് ഡിസ്ലൈക്കുകളുടെ പെരുമഴ തന്നെയായിരുന്നു.

എന്നാല്‍ ആദ്യദിവസം തന്നെ മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നു ലഭിക്കുന്നത്. ഈ പ്രണയദിനത്തില്‍ ഒരു അഡാര്‍ പ്രണയ ചിത്രമാണ് ഒമര്‍ ലുലു പ്രേഷകര്‍ക്ക് സമ്മാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button