Latest NewsNewsEntertainment

പ്രിയ വാര്യരുടെ ഹിന്ദി മെലഡിയിൽ അലിഞ്ഞ് ആരാധകർ; വീഡിയോ ശ്രദ്ധയാകർഷിക്കുന്നു

അതിവേഗം താരമായി മാറിയ ആളാണ് പ്രിയ പ്രകാശ് വാര്യർ. സിനിമയിലെന്ന പോലെ സോഷ്യൽ മീഡിയയിലും താരമാണ് അവർ. പ്രിയ ആദ്യമായി പാടി അഭിനയിക്കുന്ന ഹിന്ദി സം​ഗീത ആൽബം റിലീസിന് ഒരുങ്ങുന്നു. നിര്‍മ്മാതാവും സംവിധായകനുമായ അശോകന്‍ പി.കെ. ആണ് ഈ മ്യൂസിക് വീഡിയോ നിര്‍മ്മിച്ചു സംവിധാനം ചെയ്യുന്നത്. ഗാനരചന- നൗമാന്‍ മേമന്‍, സംഗീതം- ക്രിസ്റ്റസ് സ്റ്റീഫന്‍, മ്യൂസിക് പ്രൊഡക്ഷന്‍- സന്തോഷ് നായര്‍, എഡിറ്റര്‍- മെഹറലി പൊയ്ലുങ്ങല്‍ ഇസ്മയല്‍, പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍.

ഹൃദയസ്പര്‍ശിയായ വരികള്‍ക്ക് ഇമ്പമേറിയ സംഗീതവും മ്യൂസിക് വീഡിയോയെ മികവുറ്റതാക്കുന്നു. ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടായിരുന്നു ഈ വീഡിയോയുടെ ചിത്രീകരണം.

ആൽബത്തിന്റെ പ്രോമോ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. വീഡിയോ ഉടന്‍ പ്രേക്ഷകരിലേക്ക് എത്തുമെന്ന് സംവിധായകൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button