CinemaMollywoodNewsEntertainment

ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ്വ് തമിഴ് റോക്കേഴ്‌സില്‍

 

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് ഒരു അഡാര്‍ ലവ്. ഒറ്റ കണ്ണു ചിമ്മലിലൂടെ നായിക പ്രിയാ വാര്യര്‍ ചേക്കേറിയത് മലയാളികളുടെ മനസിലേക്കാണ്. ചിത്രത്തിലെ ആദ്യം റിലീസ് ആയ മാണിക്യ മലരായ പൂവി എന്ന ഗാനവും ആരാധകര്‍ ഏറെ പ്രിയത്തോടെ ഏറ്റെടുത്തിരുന്നു.

ഇപ്പോളിതാ അഡാര്‍ ലവിനും ഭീഷണിയായി തമിഴ് റോക്കേഴ്സ്. ചിത്രത്തിന്റെ വ്യജ പതിപ്പു റിലീസ് ദിവസം തന്നെ ഇന്റര്‍നെറ്റിലിറക്കിയാണ് അഡാര്‍ ലവ്വിന് നേരെ തമിഴ് റോക്കേഴ്സിന്റെ ആക്രമണം.

ലോകമെമ്പാടും 2000 തിയേറ്ററുകളില്‍ റിലീസ് ആയ ചിത്രമാണ് അഡാര്‍ ലവ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം റിലീസ് ആയിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും തമിഴ് റോക്കേഴ്സിന്റെ ആക്രമണത്തിന് ഇരയായിരുന്നു. പേട്ട, വിശ്വാസം, ഉറി; ദ സര്‍ജിക്കല്‍ സ്ട്രൈക്ക്, മണികര്‍ണിക പേരന്‍പ് എന്നിവ അവയില്‍ ചിലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button